മാഹിർ ആലുംകുന്ന് കുടുംബ സഹായം കൈമാറി
text_fieldsമാഹിർ ആലുംകുന്ന് കുടുംബ സഹായം കൈമാറുന്നു
മനാമ: ജീവകാരുണ്യ രംഗത്ത് ചേലക്കര നിയോജക മണ്ഡലത്തിൽ സജീവമായിരുന്ന പവിഴ ദ്വീപിലെ നിള ബഹ്റൈൻ കൂട്ടായ്മയുടെ മുൻ പ്രസിഡന്റ് മാഹിർ ആലുംകുന്ന് (പൈങ്കുളം) ചെറുതുരുത്തിയുടെ ആകസ്മികമായ നിര്യാണത്തെതുടർന്ന് നിള സമാഹരിച്ച കുടുംബ സഹായം മാഹിറിന്റെ കുടുംബത്തിന് കൈമാറി. നിള ബഹ്റൈൻ സീനിയർ മെംബർ ഷാനവാസ് പൈങ്കുളമാണ് സഹായം കൈമാറിയത്. വള്ളത്തോൾ നഗർ പഞ്ചായത്ത് മെംബർ സുലൈമാൻ, നിള ബഹ്റൈൻ കൂട്ടായ്മയുടെ എക്സിക്യൂട്ടിവ് അംഗം സന്തോഷ് ആറ്റൂർ, മെംബറായ ഷെബി ചെറുതുരുത്തി, ടാക്സി യൂനിയൻ പ്രതിനിധി താജുദ്ദീൻ, മുൻ ബഹ്റൈൻ പ്രവാസി റസാഖ്, മാഹിറിന്റെ ബന്ധുക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ബഹ്റൈനിലുള്ള ചേലക്കര മണ്ഡലത്തിലുള്ള ആളുകൾക്ക് ഈ ജീവകാരുണ്യ കൂട്ടായ്മയുമായി സഹകരിക്കാൻ താൽപര്യമുണ്ടെങ്കിൽ 34164333. 36215114. 33629742 നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.

