മഹാത്മജിയുടെ രക്തസാക്ഷി ദിനം: രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമഹാത്മാ ഗാന്ധിയുടെ 73ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടത്തിയ രക്തദാന ക്യാമ്പ്
മനാമ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 73ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടത്തിയ രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡൻറ് ഷമീം കെ.സി. നടുവണ്ണൂരിെൻറ നേതൃത്വത്തിൽ നടത്തിയ രക്തദാന ക്യാമ്പിൽ പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് കെ.ജി. ബാബുരാജൻ മുഖ്യാതിഥിയായിരുന്നു.
ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം, ദേശീയ കമ്മിറ്റി ഭാരവാഹികളായ ലത്തീഫ് ആയഞ്ചേരി, ബോബി പാറയിൽ, രവി സോള, ജവാദ് വക്കം, മനുമാത്യു, ഇബ്രാഹിം അദ്ഹം, നിസാർ കുന്നുകുളത്തിങ്കൽ, ജില്ല കമ്മിറ്റി ഭാരവാഹികളായ ഫിറോസ് അറഫ, സൽമാൻ ഫാരിസ്, റംഷാദ് മലപ്പുറം തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു. സി.കെ. ബിജുബാൽ, ട്രഷറർ പ്രദീപ് മേപ്പയൂർ, സുരേഷ് മണ്ടോടി, ഗിരീഷ് കാളിയത്ത്, രവി പേരാമ്പ്ര, കെ.കെ. ജാലിസ്, സുമേഷ് അനേരി, രഞ്ജൻ കച്ചേരി, റിജിത്ത് മൊട്ടപാറ, ശ്രീജിത്ത് പനായി, റഷീദ് മുയിപ്പോത്ത്, അനിൽ കുമാർ, മുബി കോക്കല്ലൂർ, ബാലകൃഷ്ണൻ മുയിപ്പോത്ത്, റാഷിഖ് നന്മണ്ട, പ്രവിൽദാസ്, തുളസിദാസ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

