Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ഹാ​ത്മാ...

മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി ദി​നം ആ​ച​രി​ച്ചു

text_fields
bookmark_border
മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി ദി​നം ആ​ച​രി​ച്ചു
cancel
camera_alt

ബ​ഹ്റൈ​ൻ മ​ഹാ​ത്മാ ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റം ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്ത​സാ​ക്ഷി​ത്വ​ദി​നം ആ​ച​രി​ക്കു​ന്നു

മ​നാ​മ: ബ​ഹ്റൈ​ൻ മ​ഹാ​ത്മ ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റം ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 75ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ​ദി​നം സ​ർ​വ​മ​ത പ്രാ​ർ​ഥ​ന, പു​ഷ്പാ​ർ​ച്ച​ന, അ​നു​സ്മ​ര​ണ സ​മ്മേ​ള​നം എ​ന്നി​വ​യോ​ടെ ആ​ച​രി​ച്ചു. സ​ൽ​മാ​നി​യ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ്സ് റ​സ്റ്റാ​റ​ന്റ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്റ് അ​ഡ്വ. പോ​ൾ സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് ഡാ​നി​യേ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ഗാ​ന്ധി​യെ ഇ​ല്ലാ​താ​ക്കി​യ​ത് ഒ​രു വ്യ​ക്തി​യ​ല്ല, മ​റി​ച്ച് ഒ​രു പ്ര​ത്യ​യ​ശാ​സ്ത്ര​മാ​ണ്. ഇ​ന്ത്യ എ​ന്ന ആ​ശ​യ​ത്തി​ന് എ​തി​രെ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​ത്തി​ന്റെ ഓ​ർ​മ​യാ​ണ് ഈ ​ദി​ന​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ൻ ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ൺ, മു​ൻ പ്ര​സി​ഡ​ന്റു​മാ​രാ​യ ബാ​ബു കു​ഞ്ഞി​രാ​മ​ൻ, അ​നി​ൽ തി​രു​വ​ല്ല, മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ എ​ബി തോ​മ​സ്, ജേ​ക്ക​ബ് തേ​ക്കു​തോ​ട്, അ​നി​ൽ യു.​കെ, അ​ബ്ദു​റ​ഹ്മാ​ൻ ഇ​രു​മ്പ​ൻ, അ​ഷ്റ​ഫ്, അ​ജി​ത്കു​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. അ​ല​ൻ ദേ​ശ ഭ​ക്തി​ഗാ​നം ആ​ല​പി​ച്ചു. പ​വി​ത്ര​ൻ പൂ​ക്കു​റ്റി, സ​ന​ൽ കു​മാ​ർ, മു​ജീ​ബ്, വി​നോ​ദ്, അ​ജി ജോ​ർ​ജ്, ജോ​ർ​ജ് മാ​ത്യൂ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mahatma gandhi
News Summary - Mahatma Gandhi Martyrdom Day was observed
Next Story