മഹാത്മാ ഗാന്ധി കൾചറൽ ഫോറം പ്രസംഗ മത്സരം നടത്തി
text_fieldsഅമല ബിജു, സജിത്ത് വെള്ളിക്കുളങ്ങര, സാബിർ ഓമാനൂർ
മനാമ: മഹാത്മാ ഗാന്ധി കൾചറൽ ഫോറം സംഘടിപ്പിച്ച മഹാത്മാ മെമ്മോറിയൽ പ്രസംഗ മത്സരം ശ്രദ്ധേയമായി. അമല ബിജു, സജിത്ത് വെള്ളിക്കുളങ്ങര, സാബിർ ഓമാനൂർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. നവംബർ ഏഴിന് നടക്കുന്ന ബഹുസ്വരത് സാംസ്കാരിക പരിപാടിയുടെ വേദിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
പങ്കെടുത്ത എല്ലാവർക്കും ട്രോഫിയും സർട്ടിഫിക്കറ്റും നൽകുമെന്ന് മഹാത്മാ ഗാന്ധി കൾചറൽ ഫോറം ഭാരവാഹികൾ അറിയിച്ചു. ദീപ ജയചന്ദ്രൻ, ബാബു കുഞ്ഞിരാമൻ, ബബിന സുനിൽ, നിസാർ മുഹമ്മദ്, എബി ജോയി, മുജീബ് റഹ്മാൻ, വിനോദ് മാവിലകണ്ടി, ഇ.വി. രാജീവൻ, മണിക്കുട്ടൻ, അൻവർ നിലമ്പൂർ, ഗോപാലൻ, ജോർജി, പ്രഹ്ലാദൻ, ദിനേശ് ചോമ്പാല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വർത്തമാനകാലത്തിലും ഗാന്ധിയൻ ആദർശങ്ങൾ ചോർന്നുപോകാതിരിക്കാനുള്ള എളിയശ്രമങ്ങൾ തുടരണമെന്ന് വിധികർത്താക്കളായെത്തിയ എസ്.വി. ബഷീർ, ആഷാ രാജീവ്, സി.എസ്. പ്രശാന്ത് എന്നിവർ അഭിപ്രായപ്പെട്ടു. നവംബർ ഏഴിന് പ്രശസ്ത കവിയും വാഗ്മിയും ചിന്തകനുമായ കൽപറ്റ നാരായണൻ മുഖ്യാതിഥിയായി പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

