ഗാന്ധി രക്തസാക്ഷിത്വ ദിനം: മഹാത്മാഗാന്ധി കൾചറൽ ഫോറം സംഘടിപ്പിച്ച ചർച്ച ശ്രദ്ധേയമായി
text_fieldsമഹാത്മാഗാന്ധി കൾചറൽ ഫോറം സംഘടിപ്പിച്ച ചർച്ചയിൽനിന്ന്
മനാമ: മഹാത്മാഗാന്ധി കൾചറൽ ഫോറം ഗാന്ധിജിയുടെ 77ാമത് രക്തസാക്ഷിത്വദിനം ‘ഗാന്ധിവധിക്കപ്പെട്ട എഴുപത്തേഴ് വർഷങ്ങളിലെ ഇന്ത്യയും ഗാന്ധിയൻ ദർശനങ്ങളും’ എന്ന വിഷയത്തിൽ ചർച്ച നടത്തി.
ഗാന്ധിയൻ ഭജനയോടുകൂടി ആരംഭിച്ച ചടങ്ങിൽ ദീപ ജയചന്ദ്രൻ സ്വാഗതവും ബാബു കുഞ്ഞിരാമൻ അധ്യക്ഷതയും വഹിച്ചു. സാമൂഹികരായ അമല ബിജു, ഇ.എ. സലീം, എബ്രഹാം ജോൺ, ആർ. പവിത്രൻ, ശ്രീജ ദാസ്, സി.എസ്. പ്രശാന്ത്, സജിത്ത് വെള്ളിക്കുളങ്ങര, അബ്ദുൾ സലാം എന്നിവർ ചർച്ചയിൽ പങ്കെടുത്ത് വിഷയം അവതരിപ്പിച്ചു. അധികാരം സാധാരണ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് വ്യക്തമായ തീരുമാനിച്ച ഗാന്ധിയെ വെടിയുതിർത്തവർ, ആ മരണത്തെപ്പോലും പേടിക്കുന്നതായി ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
എങ്കിലും രാഷ്ട്രം ഗാന്ധിയൻ ദർശനങ്ങൾ പറഞ്ഞും പ്രചരിപ്പിച്ചും ശീലിച്ചും ചർച്ച ചെയ്തും മുന്നോട്ടു പോകേണ്ടതാണെന്നും ഗാന്ധി തുടരേണ്ട ഒരു പ്രക്രിയയാണെന്നും ചർച്ചകൾ വ്യക്തമാക്കി. പൊതുരംഗത്തെ മുതിർന്ന പ്രവർത്തകരായ കൊല്ലം നിസാർ, നിസാർ മുഹമ്മദ്, ഹരീഷ് നായർ, മൻഷീർ, അൻവർ നിലമ്പൂർ, ഹുസൈൻ, അജിത്ത് കണ്ണൂർ, വീരമണികൃഷ്ണൻ, ഷീജാ വീരമണി, ഹേമലത വിശ്വംഭരൻ, അനസ് റഹീം, സിബി കൈതാരം, മുജീബ് റഹ്മാൻ, വിനു ക്രിസ്റ്റി, ജയിംസ് ജോൺ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വിനോദ് മാവിലകണ്ടി നന്ദിയും ബബിന സുനിൽ അവതാരകയും ആയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.