Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ഹാ​ത്മാ​ഗാ​ന്ധി...

മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം ദ​ണ്ഡി​യാ​ത്ര അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം ദ​ണ്ഡി​യാ​ത്ര അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
cancel
Listen to this Article

മ​നാ​മ: ബ​ഹ്​​റൈ​ൻ മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദ​ണ്ഡി​യാ​ത്ര അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. സ​ൽ​മാ​നി​യ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ്സ് ഹാ​ളി​ൽ നി​മ്മി ജി​നോ ആ​ല​പി​ച്ച ദേ​ശ​ഭ​ക്തി​ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ്​ എ​ബി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു ബേ​ബി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന വ​ഴി​ത്തി​രി​വാ​യി​മാ​റി​യ സം​ഭ​വ​ങ്ങ​ളാ​യി​രു​ന്നു ഗാ​ന്ധി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഉ​പ്പു​സ​ത്യ​ഗ്ര​ഹ​വും ദ​ണ്ഡി​യാ​ത്ര​യു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ദേ​ശ അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ ഇ​ന്ത്യ ഒ​ട്ടാ​കെ ജ​ന​കീ​യ പ്ര​തി​രോ​ധം ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ ദ​ണ്ഡി​യാ​ത്ര​യി​ലൂ​ടെ ഗാ​ന്ധി​ജി​ക്ക് ക​ഴി​ഞ്ഞു എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സം​ഘ​ട​ന​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഡ്വ. പോ​ൾ സെ​ബാ​സ്റ്റ്യ​ൻ, ബാ​ബു കു​ഞ്ഞി​രാ​മ​ൻ, അ​നി​ൽ തി​രു​വ​ല്ല, യു.​കെ. അ​നി​ൽ, ബി​ജു ജോ​ർ​ജ് എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന​ൽ കു​മാ​ർ സ്വാ​ഗ​ത​വും വി​നോ​ദ് ഡാ​നി​യേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. പ​വി​ത്ര​ൻ പൂ​ക്കു​റ്റി, ലി​ജു പാ​പ്പ​ച്ച​ൻ, മു​ജീ​ബ്, സ​ന്തോ​ഷ്, വി​നോ​ദ്, അ​ജി ജോ​ർ​ജ്, ജോ​ർ​ജ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dandi Yatra Commemoration
News Summary - Mahatma Gandhi Cultural Forum Dandi Yatra Commemoration
Next Story