മഹർജാൻ 2K25 ഗ്രാന്റ് ഫിനാലെ ഇന്ന്
text_fieldsമനാമ: കെ.എം.സി.സി ബഹ്റൈൻ സ്റ്റുഡന്റ്സ് സംഘടിപ്പിച്ച് വരുന്ന മഹർജാൻ 2K25 കലോത്സവം വെള്ളിയാഴ്ച സമാപിക്കും. 76 ഇനങ്ങളിലായി 550ൽപരം വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. 106 പോയന്റുമായി കോഴിക്കോട് ജില്ലയാണ് മുന്നിൽ. തൊട്ട് പുറകെ മലപ്പുറം ജില്ല കമ്മിറ്റി 102 പോയിന്റുമായും കാസർകോട് ജില്ല കമ്മിറ്റി 82 പോയന്റുമായും മികച്ച പോരാട്ടം കാഴ്ചവെക്കുന്നുണ്ട്.
കലോത്സവത്തിന്റെ ആദ്യ മൂന്ന് ദിനങ്ങളിലായി മൂന്ന് വേദികളിലായി രചനാ മത്സരങ്ങളും രണ്ട് വേദികളിലായി കലാമത്സരങ്ങളും നടന്നു. അവസാനദിനമായ ഇന്ന് വിവിധ വിഭാഗങ്ങളുടെ ഒപ്പന, ദഫ് മുട്ട്, സംഘ ഗാനം, ഡിബേറ്റ് ഉൾപ്പെടെ ആവേശകരമായ മത്സരങ്ങൾ നടക്കും.
‘ഒന്നായ ഹൃദയങ്ങൾ ഒരായിരം സൃഷ്ടികൾ’ എന്ന ശീർഷകത്തിൽ നടക്കുന്ന കലോത്സവത്തിന്റെ സമാപന ചടങ്ങിനോടനുബന്ധിച്ച് സംഘാടകർ സുവനീർ പുറത്തിറക്കും. കലോത്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ ആശയഗീതത്തിന്റെ പ്രദർശനവും നടക്കും.
ഫിനാലെയുമായി ബന്ധപ്പെട്ട അവലോകനയോഗത്തിൽ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് റഫീഖ് തോട്ടക്കര, സ്വാഗത സംഘം ചെയർമാൻ ഷഹീർ കാട്ടാമ്പള്ളി, ജനറൽ കൺവീനർ ശറഫുദ്ധീൻ മാരായമംഗലം, വർക്കിങ് ചെയർമാൻ മുനീർ ഒഞ്ചിയം, വർക്കിങ് കൺവീനർ ശിഹാബ് പൊന്നാനി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.കെ ഇസ്ഹാഖ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ സുഹൈൽ മേലടി, രജിസ്ട്രേഷൻ വിങ് ചെയർമാൻ സഹൽ തൊടുപുഴ, കൺവീനർ ഉമ്മർ മലപ്പുറം, ഫുഡ് കമ്മിറ്റി ചെയർമാൻ ഒ.കെ. കാസിം, കൺവീനർ റിയാസ് പട്ള, സുവനീർ കമ്മിറ്റി കൺവീനർ റഷീദ് ആറ്റൂർ, സാബിർ ഓമാനൂർ, വളണ്ടിയർ കൺവീനർ സിദ്ധീഖ് അദ്ലിയ, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ മുഹമ്മദ് ഷാഫി വേളം, മീഡിയ കമ്മിറ്റി വൈസ് ചെയർമാൻ മുഹമ്മദ് സിനാൻ, ടെക്നിക്കൽ വിങ് വർക്കിങ് കൺവീനർ ഷാന ഹാഫിസ്, വിവിധ ടീം മാനേജർമാരായ അച്ചു പവ്വൽ, ഇസ്മായിൽ വെട്ടിയാറ, ഹനീഫ പുതിയെടുത്ത്, ഷബാന ടീച്ചർ, മുനീർ വളാഞ്ചേരി, മുബാറക്, റാഷീദ് അവിയൂർ, അസീസ് സിത്ര, ഉസ്മാൻ സിത്ര, ഷംന ജംഷിദ്, നസീറ മുഹമ്മദ്, റിഷാന ഷക്കീർ, സ്റ്റേജ് മാനേജ്മെന്റ് അംഗങ്ങളായ നൗഫൽ പടിഞ്ഞാറങ്ങാടി, അനസ് നാട്ടുകല്ല്, ഹാഷിർ കഴുങ്ങിൽ, സുബൈർ കൊടുവള്ളി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

