മഹബ്ബ കോൺഫറൻസ്: സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsമൻശഅ് മഹബ്ബ കോൺഫറൻസ് പോസ്റ്റർ പ്രകാശനം ശാഫി സഖാഫിയും അബ്ദുല്ല ഹാജിയും ചേർന്ന് നിർവഹിക്കുന്നു
മനാമ: തിരുനബിയുടെ സ്നേഹലോകം എന്ന പ്രമേയത്തിൽ മൻശഅ് മാട്ടൂൽ ബഹ്റൈൻ ചാപ്റ്റർ 20ന് രാത്രി എട്ടിന് മുഹറഖ് റാഷിദ് സയാനി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ‘മഹബ്ബ’ മീലാദ് കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിന് സ്വാഗതസംഘത്തിന് രൂപംനൽകി.
തിരുനബി സ്നേഹപ്രഭാഷണം, മൗലിദ്, മദ്ഹ് ഗാനം, നശീദ ആലാപനം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുള്ള പരിപാടിയിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സയ്യിദ് മുഹമ്മദ് സുഹൈൽ അസ്സഖാഫ് തങ്ങൾ മടക്കര മുഖ്യാതിഥിയായി പങ്കെടുക്കും. മഹബ്ബയുടെ പോസ്റ്റർ പ്രകാശനം ശാഫി സഖാഫി മുണ്ടമ്പ്രയും വൺ ടു ത്രി അബ്ദുല്ല ഹാജിയും ചേർന്ന് നിർവഹിച്ചു.
സ്വാഗതസംഘം ഭാരവാഹികൾ: നൗഷാദ് ഹാജി കണ്ണൂർ (ചെയർ.), നൗഫൽ മൊട്ടാമ്പ്രം (ജന.കൺ.), മുസ്തഫ ഹാജി കണ്ണപുരം (ഫിനാ. കൺ.), സഫ്വാൻ സഖാഫി മാങ്കടവ് (ചീഫ് കോഓഡിനേറ്റർ). സിയാദ് വളപട്ടണം, റസാഖ് ഹാജി കണ്ണപുരം (സ്റ്റേജ്, സൗണ്ട് ആൻഡ് ഡെക്കറേഷൻ), മുഹമ്മദ് ഹാജി കണ്ണപുരം, അഷ്റഫ് ഹാജി, അഷ്റഫ് കണ്ണൂർ, ഹബീബ് പട്ടുവം (റിസപ്ഷൻ), മുഹമ്മദ് റാഷിദ് മാട്ടൂൽ, മുബഷിർ മുട്ടം, അഷ്റഫ് വളപട്ടണം (മീഡിയ ആൻഡ് പബ്ലിസിറ്റി). എ.സി. മുഹമ്മദലി, സിറാജ് റിയ ട്രാവത്സ്, ശംസുദ്ദീൻ മാമ്പ, ഷാഹിർ, ഫായിസ് മാട്ടൂൽ, ഫവാസ് മാട്ടൂൽ, അമീർ പാപ്പിനിശ്ശേരി, സിറാജ് പി. മാട്ടൂൽ (ഫുഡ് ആൻഡ് വളന്റിയർ).

