Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആത്മവിശ്വാസത്തിന് മാജിക്കും, മെന്റലിസവും വെബിനാറിൽ വിസ്മയിപ്പിക്കാൻ മാജിക് ലിയോയും

text_fields
bookmark_border
‘ഗൾഫ്മാധ്യമം’ ‘റീസെറ്റ് യുവർ ഫ്യൂച്ചർ’ സ്പെഷൽ വെബിനാർ മേയ് എട്ടിന്
ആത്മവിശ്വാസത്തിന് മാജിക്കും, മെന്റലിസവും വെബിനാറിൽ വിസ്മയിപ്പിക്കാൻ മാജിക് ലിയോയും
cancel





മനാമ: ഗൾഫ് മാധ്യമം ഒരുക്കുന്ന ‘റീസെറ്റ് യുവർ ഫ്യൂച്ചർ’ വെബിനാറിൽ വിസ്മയിപ്പിക്കാനു ചിന്തിപ്പിക്കാനും ലോകപ്രശസ്തനായ മജീഷ്യനും, മെന്റലിസ്റ്റും, ഹിപ്നോസിസ് മെന്ററുമായ മാജിക് ലിയോയുമെത്തും. 30 വർഷത്തെ അനുഭവസമ്പത്തുള്ള അദ്ദേഹം ഈ മേഖലയിൽ ഒരു ‘ലോക റെക്കോർഡ്’ ജേതാവ് കൂടിയാണ്. സ്റ്റേജ് ഹിപ്നോസിസ്, സ്ട്രീറ്റ് ഹിപ്നോസിസ്, മെന്റലിസം എന്നിവയിലും പ്രശസ്തിയാർജിച്ച വ്യക്തിയാണ് ലിയോ. ആയിരക്കണക്കിന് ആളുകൾക്ക് ഹിപ്നോതെറാപ്പിയിൽ അദ്ദേഹം മാർഗ്ഗനിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ ‘ഐ ഗെയ്‌സ് ഹിപ്നോസിസ്’ എന്ന രീതിയുടെ സ്ഥാപകൻ കൂടിയാണ്.

വെറും വിനോദത്തിന് മാത്രമുള്ള പ്രകടനങ്ങളല്ല മാജിക് ലിയോയുടേത്, മറിച്ച് മനുഷ്യ മനസ്സിലെ സാധ്യതകളെ കണ്ടെത്തുന്ന സവിശേഷമായ ക്ലാസുകൾ കൂടിയാണ്. ലളിതമായ സംഭാഷണങ്ങളിലൂടെയും നോട്ടത്തിലൂടെയും ഒരാളെ ഹിപ്നോസിസിലേക്ക് നയിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. ആത്മവിശ്വാസം വളർത്തുന്നതിനും, വ്യക്തിത്വ വികസനത്തിനും, മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും അദ്ദേഹത്തിന്റെ ഹിപ്നോതെറാപ്പി ക്ലാസുകൾ വളരെ പ്രയോജനകരമാണ്. ഇന്ത്യയിലെ പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അദ്ദേഹം പരിശീലന പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഇന്ത്യൻ പശ്ചാത്തലത്തിൽ ഹിപ്നോസിസിനെ ഒരു ശാസ്ത്രമായി അവതരിപ്പിക്കുന്നതിലാണ് മാജിക് ലിയോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Magic for confidence, mentalism and magic Leo to amaze in webinar
Next Story