മദ്റസ-പ്രീ സ്കൂൾ ജീവനക്കാരെ ആദരിച്ചു
text_fieldsഅൽ ഹിദായ മദ്റസ, പ്രീ-സ്കൂൾ ജീവനക്കാരെ ആദരിക്കുന്നു
മനാമ: അൽ ഹിദായ മലയാള വിഭാഗം ഹിദ്ദ് മേഖലയിൽ പ്രവർത്തിക്കുന്ന മദ്റസ, പ്രീ-സ്കൂൾ ജീവനക്കാരെ മദ്റസ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചു. മദ്റസ പ്രിൻസിപ്പൽ അബ്ദുല്ലത്വീഫ് അഹ്മദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സെക്രട്ടറി സക്കീർ ഹുസൈൻ സർട്ടിഫിക്കറ്റുകളും ഗിഫ്റ്റ് വൗച്ചറുകളും സമ്മാനിച്ചു.
അൽ ഹിദായ സെന്ററിന്റെയും മദ്റസ പ്രീ സ്കൂളിന്റെയും പ്രവർത്തനത്തിലുള്ള കൂട്ടായ ഉത്തരവാദിത്തത്തെ പറ്റിയും മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കൊണ്ട് മദ്റസയുടെ ഗുണനിലവാരം കുറയാതെ നോക്കുന്നതിനെ പറ്റിയും മറ്റും അധ്യക്ഷൻ പ്രവർത്തകരെ ഓർമിപ്പിച്ചു. പ്രിൻസിപ്പൽ, അധ്യാപകർ, മദ്റസ അഡ്മിൻ, സെന്റർ മെയിന്റനൻസ് സ്റ്റാഫ്, പ്രീ സ്കൂൾ കെയർ ടേക്കർ എന്നിവർ ആദരം ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

