മദ്റസ പ്രവേശനോത്സവം
text_fieldsഐ.സി.എഫ് മദ്റസ ഹാളിൽ നടന്ന മദ്റസ പ്രവേശനോത്സവം
മനാമ: ഐ.സി.എഫ് ഉമ്മുൽ ഹസം സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ നടന്നുകൊണ്ടിരിക്കുന്ന മജ്മഉത്തഅ്ലീമുൽ ഖുർആൻ മദ്റസ ഈ അധ്യയന വർഷത്തെ ആരംഭം ഐ.സി.എഫ് മദ്റസ ഹാളിൽ നടന്നു.
ഉമ്മുൽ ഹസം സഅദ്ബ്നു അബീ വഖാസ് മസ്ജിദ് ഇമാം ശൈഖ് മുഹമ്മദ് മുഹ്സിൻ മദനി ഉദ്ഘാടനം നിർവഹിച്ചു. ബാഫഖി തങ്ങൾ കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചു.
സെൻട്രൽ പ്രസിഡന്റ് റസാഖ് ഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സദർ മുഅല്ലിം നസീഫ് അൽഹസനി ആശംസകൾ നേർന്നു. സെൻട്രൽ നേതാക്കളായ സിദ്ദീഖ്മാസ്, നൗഫൽ മെയ്യേരി, ഇസ്മായിൽ, നൗഷാദ് കാസർകോട് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

