മദ്റസ വിദ്യാർഥികളുടെ സ്മാർട്ട് സ്കോളർഷിപ് എക്സാം 18ന്
text_fieldsമനാമ: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് അംഗീകാരമുള്ള മദ്റസകളിലെ വിദ്യാർഥികൾക്ക് നൽകി വരുന്ന സ്മാർട്ട് സ്കോളർഷിപ്പിന് വേണ്ടിയുള്ള പ്രിലിമിനറി പരീക്ഷ ഒക്ടോബർ 18ന് നടക്കും. ബഹ്‌റൈൻ ഐ.സി.എഫിന് കീഴിൽപ്രവർത്തിക്കുന്ന മജ്മഉതഅലീമിൽ ഖുർആൻ മദ്റസകളിൽനിന്ന് നേരത്തേ രജിസ്റ്റർ ചെയ്ത 226 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.
മനാമ, മുഹറഖ്, റഫ, ഗുദൈബിയ, ഉമ്മൽഹസം, ഹമദ് ടൗൺ, ഇസടൗൺ, സൽമാബാദ് എന്നീ എട്ടു കേന്ദ്രങ്ങളിലായാണ് പരീക്ഷ സജ്ജീകരിച്ചിരിക്കുന്നത്. ഐ.സി.എഫ് മോറൽ എജുക്കേഷൻ ഡിപ്പാർട്മെന്റിന്റെയും, സുന്നി റേഞ്ച് ജം ഇയ്യതുൽ മുഅല്ലിമീനിന്റെയും നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പരീക്ഷകൾക്ക് മേൽനോട്ടം വഹിക്കും. അബ്ദുൽ ഹകീം സഖാഫി കിനാലൂർ ആണ് ചീഫ് എക്സാമിനർ. സൈനുദ്ദീൻ സഖാഫി, നസീഫ് അൽഹാസനി, മജീദ് സഅദി, ശിഹാബ് സിദ്ദീഖി, റഫീഖ് ലത്തീഫി, ഹുസൈൻ സഖാഫി, ഉസ്മാൻ സഖാഫി, മൻസൂർ അഹ്സനി എന്നിവരെ എക്സാമിനർമാരായും നിയമിച്ചു.
പരീക്ഷക്കായുള്ള ഒരുക്കം പൂർത്തിയായതായി നേതാക്കൾ വിലയിരുത്തി. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവർക്കുള്ള ഫൈനൽ പരീക്ഷ നവംബർ 29ന് പ്രസ്തുത കേന്ദ്രങ്ങളിൽ നടക്കും. ഇതു സംബന്ധമായി ചേർന്ന് യോഗത്തിൽ പ്രസിഡന്റ് മമ്മൂട്ടി മുസ്‌ലിയാർ വയനാട് അധ്യക്ഷതവഹിച്ചു. ഐ.സി.എഫ് ഇന്റർനാഷനൽ ഡെപ്യൂട്ടി പ്രസിഡന്റുമാരായ കെ.സി. സൈനുദ്ദീൻ സഖാഫി, എം.സി. അബ്ദുൽ കരീം എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി. അബ്ദുൽ ഹകീം സഖാഫി കിനാലൂർ, റഫീഖ് ലത്തീഫി, ശംസുദ്ദീൻ സുഹ് രി, ശിഹാബ് സിദ്ദീഖി, യുസുഫ് അഹ്സനി തുടങ്ങിയവർ സംബന്ധിച്ചു. നസീഫ് അൽ ഹ്സനി സ്വാഗതവും, റഹീം സഖാഫി വരവൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

