മദ്റസ പി.ടി.എ മീറ്റിങ്ങും വിജയികൾക്ക് ആദരവും
text_fieldsമദ്റസ പൊതുപരീക്ഷകളിൽ വിജയിച്ച കുട്ടികൾ അധ്യാപകരോടൊപ്പം
മനാമ: ദാറുൽ ഈമാൻ കേരള മദ്റസ മനാമ കാമ്പസ് പി.ടി.എ യോഗവും ഏഴ്, ഒമ്പത് ക്ലാസുകളിലെ പൊതുപരീക്ഷയിൽ വിജയിച്ച കുട്ടികൾക്കുള്ള അനുമോദനചടങ്ങും സംഘടിപ്പിച്ചു.
സിഞ്ചിലെ ഫ്രൻഡ്സ് സെന്ററിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസവിഭാഗം തലവൻ ഇ.കെ. സലീം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിക്കുകയും മദ്റസയുടെ ദൈനംദിനപ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു.
ഏഴ്, ഒമ്പത് ക്ലാസുകളിലെ മദ്റസ പൊതുപരീക്ഷയിൽ വിജയിച്ച കുട്ടികൾക്ക് സാമൂഹികപ്രവർത്തകൻ അബ്ദുറഹ്മാൻ അസീൽ, മനാമ മദ്റസ പി.ടി.എ പ്രസിഡൻറ് റഫീഖ് അബ്ദുല്ല, എം.ടി.എ പ്രസിഡൻറ് സബീന ഖാദർ, ഫ്രൻഡ്സ് അസോസിയേഷൻ പ്രസിഡൻറ് സുബൈർ എം.എം എന്നിവർ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഫാക്കൽറ്റി ഹെഡ് യൂനുസ് സലീം ഉദ്ബോധന സന്ദേശം നൽകി. മെഹ്ന ഖദീജയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ സീനിയർ അധ്യാപകൻ ജാസിർ പി.പി സ്വാഗതമാശംസിച്ചു. വൈസ് പ്രിൻസിപ്പൽ ഫാഹിസ ടീച്ചർ സമാപനം നിർവഹിച്ചു.
കുട്ടികളുടെ പ്രതിനിധിയായി മുഹമ്മദ് ഹംദാൻ, യാസീൻ നിയാസ് എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

