മദ്റസ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു
text_fieldsസമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഗൾഫിലെ മദ്റസകളിൽ അഞ്ച്, ഏഴ്, 10, 12 ക്ലാസുകളിലേക്ക് നടത്തിയ ഓൺലൈൻ പൊതുപരീക്ഷ വിജയികൾ
മനാമ: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഗൾഫിലെ മദ്റസകളിൽ അഞ്ച്, ഏഴ്, 10, 12 ക്ലാസുകളിലേക്ക് നടത്തിയ ഓൺലൈൻ പൊതുപരീക്ഷയിൽ ബഹ്‌റൈന്‍ മജ്മഉത്തഅ്‌ലീമില്‍ ഖുര്‍ആന്‍ മദ്റസകള്‍ മികച്ചവിജയം കരസ്ഥമാക്കി. ഏഴാം ക്ലാസിലും 10ാം ക്ലാസിലും പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും ഉന്നത വിജയം കരസ്ഥമാക്കി. അഞ്ചാം ക്ലാസിൽ ഇഫ്‌റ (ഹമദ് ടൗൺ), അബ്ദുല്ല ഉമർ, മുഹമ്മദ് ബർഹാൻ ലുഖ്മാൻ, ഫാത്തിമ ഫിദ ഇഖ്ബാൽ (മൂവരും റഫ), സുഹാന സലാം (ഉമ്മുൽഹസം), മുഹമ്മദ് ജവാദ് (മനാമ), ഫാത്തിമ സന (ഹിദ്ദ്) എന്നിവരും ഏഴാം ക്ലാസിൽ മുഹമ്മദ് റാസി (ഹിദ്ദ്), മുഹമ്മദ് ഫർഹാൻ (ഉമ്മുൽഹസം), മുഹമ്മദ് റിഫാൻ (റഫ), ജുഹൈന (മനാമ), ലിബ ശറഫ് (ഈസാ ടൗൺ), ഹൈഫ യൂനുസ് (സൽമാബാദ്) എന്നിവരും ഫുൾ എ പ്ലസ് നേടി. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരാണ് ഫല പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും കുട്ടികളെ പ്രാപ്തരാക്കിയ അധ്യാപകരെയും രക്ഷിതാക്കളെയും ഐ.സി.എഫ്, എസ്.ജെ.എം കമ്മിറ്റികള്‍ അനുമോദിച്ചു. മേയ് രണ്ടാം വാരത്തില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. ഫോൺ: 39088058, 39217760.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

