ഡിജിറ്റൽ വായനാവിസ്മയമൊരുക്കി 'മാധ്യമം ആഴ്ചപ്പതിപ്പ്' വെബ്സീൻ
text_fieldsമാധ്യമം ആഴ്ചപ്പതിപ്പ് വെബ്സീൻ ബഹ്റൈൻതല പ്രകാശനച്ചടങ്ങിൽ പങ്കെടുത്ത അതിഥികൾ - മാധ്യമം ആഴ്ചപ്പതിപ്പ് വെബ്സീൻ ബഹ്റൈൻതല പ്രകാശനം ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള നിർവഹിക്കുന്നു - വെബ്സീൻ സബ്സ്ക്രൈബ് ചെയ്യാൻ ക്യു.ആർ കോഡ് സ്കാൻ ചെയ്യുക
മനാമ: മലയാളത്തിന്റെ സാംസ്കാരിക ഭൂപടത്തെ മാറ്റിയെഴുതിയ 'മാധ്യമം' ആഴ്ചപ്പതിപ്പ് പുതിയ ചുവടുവെപ്പുമായി പ്രവാസികളുടെ വായനമുറിയിലേക്ക് വീണ്ടുമെത്തുന്നു. പ്രിൻറിലും വെബ്സീനിലും ഒരേസമയം പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ മലയാള വാരികയെന്ന ഖ്യാതിയോടെ 'മാധ്യമം' ആഴ്ചപ്പതിപ്പിന്റെ വെബ്സീൻ ബഹ്റൈൻതല പ്രകാശനം ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള നിർവഹിച്ചു. സമാജം ഹാളിൽ നടന്ന പരിപാടിയിൽ ഗൾഫ് മാധ്യമം എക്സി. കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ആശംസകൾ നേർന്നു. ഗൾഫ് മാധ്യമം സീനിയർ കറസ്പോണ്ടന്റ് സിജു ജോർജ് മാധ്യമം ആഴ്ചപ്പതിപ്പ് വെബ്സീൻ പരിചയപ്പെടുത്തി. റസിഡന്റ് മാനേജർ ജലീൽ അബ്ദുല്ല സ്വാഗതവും ജാഫർ പൂളക്കൽ നന്ദിയും പറഞ്ഞു. ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകരായ എബ്രഹാം ജോൺ, കെ.ടി. സലീം, ശംസുദ്ദീൻ വെള്ളിക്കുളങ്ങര, സഈദ് റമദാൻ നദ്വി, നിസാർ കൊല്ലം, ഷാജി മൂതല, രാമത്ത് ഹരിദാസ്, ശ്രീജിത്ത് ഫറോക്ക്, അജിത് കുമാർ, എം. അബ്ബാസ്, രാജേഷ് ചേരാവള്ളി, റംഷാദ് അയിലക്കാട്, വി.കെ അനീസ് തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ മാർച്ചിൽ 'മാധ്യമം' വാരികയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നടന്ന ചടങ്ങിലാണ് വെബ്സീൻ പ്രഖ്യാപിച്ചത്. അപര സമൂഹങ്ങളുടെ പ്രശ്നങ്ങൾ മുഖ്യധാരയിൽ ഉന്നയിച്ചും പരിസ്ഥിതി പ്രശ്നങ്ങൾ ഏറ്റെടുത്തും ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിയ ആഴ്ചപ്പതിപ്പിന്റെ പുതിയ ചുവടുവെപ്പിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഗൗരവപ്പെട്ട രാഷ്ട്രീയ വിശകലനങ്ങളും കനപ്പെട്ട അക്കാദമിക സംവാദങ്ങളും ഉജ്ജ്വലമായ സമകാലിക സാഹിത്യ സൃഷ്ടികളും ലോകത്താകമാനം ചിന്തകളെ ജ്വലിപ്പിച്ച അനേകം പ്രമുഖരുടെ അഭിമുഖങ്ങളും എഴുത്തുകളും പ്രവാസി സമൂഹത്തിലേക്കും എത്തിക്കാനാണ് 'വെബ്സീനി'ലൂടെ ലക്ഷ്യമിടുന്നത്. പ്രിന്റ് എഡിഷൻ കൈപ്പറ്റുന്നതിന് പ്രയാസപ്പെടുന്ന പ്രവാസലോകത്തിനാണ് വെബ്സീൻ ഏറ്റവും കൂടുതൽ ഉപകാരപ്പെടുക. രണ്ടു വർഷത്തേക്ക് 1399 രൂപയും വർഷത്തേക്ക് 749 രൂപയും ആറു മാസത്തേക്ക് 398 രൂപയും മാത്രം നൽകിയാൽ വെബ്സീൻ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം. ഇതിലൂടെ എല്ലാ തിങ്കളാഴ്ചകളിലും വായനക്കാരുടെ വിരൽതുമ്പിൽ ആഴ്ചപ്പതിപ്പിന്റെ ഇ-എഡിഷൻ ലഭ്യമാകും. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായി വെബ്സീൻ സസ്ക്രൈബ് ചെയ്യുന്നവർക്ക് പ്രത്യേകമായ ഓഫറുണ്ട്. www.madhyamam.com/weekly വഴി സബ്ക്രൈബ് ചെയ്യുമ്പോൾ FREEDOM75 എന്ന കൂപ്പൺകോഡ് ഉപയോഗിച്ചാൽ വർഷത്തേക്ക് 674രൂപയും രണ്ടു വർഷത്തേക്ക് 1324രൂപയും മാത്രം നൽകിയാൽ മതി. ഈ ഓഫർ സെപ്റ്റംബർ 15വരെ നീളുന്ന കാമ്പയിൻ കാലത്ത് മാത്രമാണ് ലഭ്യമാവുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.