മാധ്യമം എന്റെ പത്രം -സലീം പാലക്കുനിയിൽ
text_fieldsമനാമ: വാർത്താമാധ്യമങ്ങളിൽ വഴിത്തിരിവായി കടന്നുവന്ന, നിലവിലുള്ള സാമ്പ്രദായിക മാധ്യമസംസ്കാരത്തിൽനിന്ന് തികച്ചും ഭിന്നമായ വാർത്താഅവതരണ രീതിയാണ് ഗൾഫ് മാധ്യമം ദിനപത്രത്തിന്റേത്.
നാട്ടിൽ മാധ്യമത്തിന്റെ വാർഷിക വരിക്കാരനായി തുടങ്ങി, പ്രവാസലോകത്ത് സൗദി ദമ്മാമിൽ പ്രവാസം ആരംഭിച്ചത് മുതൽ, എന്റെ സ്വീകരണമുറിയിൽ ഗൾഫ് മാധ്യമം പത്രവും അനുബന്ധ പ്രസിദ്ധീകരണങ്ങളും സ്ഥാനംപിടിച്ചു എന്നത് അഭിമാനപൂർവം ഓർക്കുന്നു. പവിഴദ്വീപിൽ എത്തിയതു മുതൽ ഗൾഫ് മാധ്യമവുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെട്ടു. അവരുടെ വിവിധ സാംസ്കാരിക പരിപാടികളിൽ പ്രത്യേക ക്ഷണിതാവായി ആദരിക്കപ്പെട്ടു.
പൊതുവായനക്കു പറ്റിയ ഒരു പത്രം നിർദേശിക്കാൻ എന്നോട് ആരെങ്കിലും ചോദിച്ചാൽ, ഞാൻ പറഞ്ഞതും ഇനിയും പറയാൻ ആഗ്രഹിക്കുന്നതും മാധ്യമം തന്നെ.
നിഷ്പക്ഷ മാധ്യമപ്രവർത്തനം അസാധ്യമായ ഈ കെട്ട കാലത്തും ഭരണകൂട നിയന്ത്രണവും ഇടപെടലുകളും ഉണ്ടാകാൻ ഒരുപാട് സാധ്യതയുള്ള അന്തരീക്ഷത്തിലും, സ്തുതിഗീതങ്ങൾക്ക് വഴങ്ങാതെ നിഷ്പക്ഷ നിലപാടുമായി മുന്നോട്ടുപോകുന്ന മാധ്യമത്തിന് ഇനിയും കുറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട് എന്നാണ് എന്റെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

