Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലീവിങ് ഇൻഡമിനിറ്റി ലഭിക്കുന്നതിനെ കുറിച്ച്

text_fields
bookmark_border
ലീവിങ് ഇൻഡമിനിറ്റി ലഭിക്കുന്നതിനെ കുറിച്ച്
cancel

ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്​ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്​സാപ്​ നമ്പറിലോ സംശയങ്ങൾ അയക്കാം. ഇ​വി​ടെ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ നി​യ​മോ​പ​ദേ​ശ​മാ​യി ക​ണ​ക്കാ​ക്ക​രു​ത്. വ്യ​ക്​​ത​മാ​യ നി​യ​മോ​പ​ദേ​ശം ല​ഭി​ക്കാ​ൻ ഒ​രു ബ​ഹ്​​റൈ​നി അ​ഭി​ഭാ​ഷ​ക​നെ സ​മീ​പി​ക്ക​ണം.

? ജോലിയിൽനിന്ന് പിരിഞ്ഞുപോകുമ്പോൾ ലഭിക്കുന്ന ലീവിങ് ഇൻഡമിനിറ്റി ഏത് ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ലഭിക്കുന്നത്? ഞങ്ങളുടെ കമ്പനിയിൽ ശമ്പളം തരുന്നത് ബേസിക് സാലറിയും മറ്റു പല അലവൻസും കൂടിയാണ്. - സന്തോഷ് വർഗീസ്

പിരിഞ്ഞുപോകുമ്പോൾ ലഭിക്കുന്ന ലീവിങ് ഇൻഡമിനിറ്റി കണക്കാക്കുന്നത് ബേസിക് സാലറിയുടെ അടിസ്ഥാനത്തിലാണ്. അതിന്റെ കൂടെ സോഷ്യൽ അലവൻസ് കൂടി ചേർക്കണമെന്ന് തൊഴിൽ നിയമത്തിൽ വ്യക്തമായി പറയുന്നുണ്ട്. തൊഴിൽ കരാറിൽ സോഷ്യൽ അലവൻസ് എന്നുപറഞ്ഞ് പ്രത്യേക അലവൻസ് ഉണ്ടെങ്കിൽ അടിസ്ഥാന ശമ്പളവും സോഷ്യൽ അലവൻസും കൂടി ചേർത്താണ് ലീവിങ് ഇൻഡമിനിറ്റി കണക്കാക്കുന്നത്. അടിസ്ഥാന ശമ്പളമെന്നോ മറ്റ് അലവൻസ് എന്നോ പ്രത്യേകമായി എഴുതാതെ മൊത്തമായി ഒരു തുകയാണ് ശമ്പളമായി ലഭിക്കുന്നതെങ്കിൽ ആ ശമ്പളത്തിലാണ് ഇൻഡമിനിറ്റി കണക്കാക്കുന്നത്. ലീവിങ് ഇൻഡമിനിറ്റി നൽകുന്നത് ജോലിയിൽനിന്ന് പിരിഞ്ഞുപോകുന്ന സമയത്താണ്.

അത് ആസമയം ലഭിക്കുന്ന അടിസ്ഥാന ശമ്പളത്തിലാണ് കണക്കാക്കുന്നത്. അതായത് ​​​ജോലിയിൽ ചേർന്നശേഷം ശമ്പളം കൂടിയെങ്കിൽ പിരിഞ്ഞുപോകുന്ന സമയത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ഇൻഡമിനിറ്റി കണക്കാക്കുന്നത്. ആദ്യത്തെ മൂന്നുവർഷം ഓരോ വർഷവും 15 ദിവസത്തെ ശമ്പളവും പിന്നെയുള്ള കാലത്തേക്ക് ഓരോ വർഷവും ഒരുമാസത്തെ ശമ്പളവും ലഭിക്കണം. അതായത് 10 വർഷം ജോലി ചെയ്യുന്ന ഒരു തൊഴിലാളിക്ക് ആദ്യത്തെ മൂന്നുവർഷം, വർഷംതോറും 15 ദിവസത്തെ ശമ്പളവും ബാക്കിയുള്ള ഏഴുവർഷം വർഷത്തിൽ ഓരോ മാസത്തെ ശമ്പളവും ലഭിക്കണം. മൊത്തം എട്ടര മാസത്തെ ശമ്പളം ലഭിക്കണം.

തൊ​ഴിൽ സമയത്ത് എന്തെങ്കിലും ആവശ്യത്തിന് ലീവിങ് ഇൻഡമിനിറ്റി വാങ്ങിയിട്ടുണ്ടെങ്കിൽ പിരിഞ്ഞുപോകു​മ്പോഴുള്ള ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കി ബാക്കി ലഭിക്കാനുള്ള ഇൻഡമിനിറ്റി തരണം. ഇതിന്റെ കാരണം ലീവിങ് ഇൻഡമിനിറ്റി ലഭിക്കാനുള്ള അർഹത പിരിഞ്ഞുപോകുമ്പോഴാണ് എന്നതാണ്. ഈ കാര്യത്തിൽ എന്തെങ്കിലും കൂടുതൽ അറിയണമെങ്കിൽ ഒരു ബഹ്റൈനി അഭിഭാഷകനെ കാണുക.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - madhyamam help desk bahrain
Next Story