Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാ​ജി​ക്ക​ത്ത്...

രാ​ജി​ക്ക​ത്ത് സ്വീ​ക​രി​ച്ചില്ലെങ്കിൽ

text_fields
bookmark_border
madhyamam help desk
cancel
ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്​ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്​സാപ്​ നമ്പറിലോ സംശയങ്ങൾ അയക്കാം. ഇ​വി​ടെ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ നി​യ​മോ​പ​ദേ​ശ​മാ​യി ക​ണ​ക്കാ​ക്ക​രു​ത്. വ്യ​ക്​​ത​മാ​യ നി​യ​മോ​പ​ദേ​ശം ല​ഭി​ക്കാ​ൻ ഒ​രു ബ​ഹ്​​റൈ​നി അ​ഭി​ഭാ​ഷ​ക​നെ സ​മീ​പി​ക്ക​ണം.

?ഞാ​ൻ എ​ന്റെ രാ​ജി​ക്ക​ത്ത് ര​ജി​സ്ട്രേ​ഡ് പോ​സ്റ്റി​ൽ അ​യ​ച്ചു. എ​ന്റെ ക​മ്പ​നി ആ ​പോ​സ്റ്റ് സ്വീ​ക​രി​ക്കു​ന്നി​ല്ല. നേ​ര​ത്തെ രാ​ജി​ക്ക​ത്ത് മെ​യി​ൽ ചെ​യ്തി​ട്ടു​ണ്ട്. ഞാ​ൻ എ​ന്ത് ചെ​യ്യ​ണം? -വി​ശാ​ഖ്

• താ​ങ്ക​ൾ നോ​ട്ടീ​സ് അ​യ​ച്ചു എ​ന്നു​ള്ള തെ​ളി​വും അ​തു​പോ​ലെ നോ​ട്ടീ​സ് തി​രി​കെ വ​ന്നെ​ങ്കി​ൽ അ​തി​ന്റെ തെ​ളി​വും കൂ​ടി ന​ൽ​കി​യാ​ൽ മ​തി. നോ​ട്ടീ​സ് അ​യ​ക്കേ​ണ്ട​ത് ക​മ്പ​നി​യു​ടെ സി.​ആ​റി​ൽ കാ​ണി​ച്ച വി​ലാ​സ​ത്തി​ലാ​ണ്. അ​തു​പോ​ലെ ര​ജി​സ്ട്രേ​ഡ് A/C (പി​ങ്ക് കാ​ർ​ഡ് ) സ​ഹി​തം അ​യ​യ്ക്ക​ണം. ഇ​തെ​ല്ലാം കൂ​ടി പു​തി​യ തൊ​ഴി​ലു​ട​മ​ക്ക് ന​ൽ​കി​യാ​ൽ അ​ദ്ദേ​ഹ​ത്തി​ന് താ​ങ്ക​ളു​ടെ പു​തി​യ തൊ​ഴി​ൽ വി​സ​ക്ക് അ​പേ​ക്ഷ ന​ൽ​കാ​ൻ സാ​ധി​ക്കും.

?ഞാ​ൻ ഒ​രു ക​മ്പ​നി​യി​ൽ എ​ട്ട് വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്ത് വ​രു​ന്നു. ഇ​പ്പോ രാ​ജി​ക്ക​ത്ത് കൊ​ടു​ത്തി​ട്ടു​ണ്ട്. എ​നി​ക്ക് എ​ന്തൊ​ക്കെ ആ​നു​കൂ​ല്യ​മാ​ണ് ല​ഭി​ക്കു​ക. വി​ശ​ദ​മാ​ക്കാ​മോ​? - റാ​സി​ഖ്

• താ​ങ്ക​ൾ എ​ട്ടു​വ​ർ​ഷം ജോ​ലി ചെ​യ്ത​തു​കൊ​ണ്ട് താ​ഴെ​പ്പ​റ​യു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്.

1. ജോ​ലി ചെ​യ്ത ദി​വ​സം വ​രെ​യു​ള്ള ശ​മ്പ​ളം.

2. അ​വ​ധി എ​ന്തെ​ങ്കി​ലും ബാ​ക്കി​യു​ണ്ടെ​ങ്കി​ൽ അ​തി​ന്റെ ശ​മ്പ​ളം

3. ലീ​വി​ങ് ഇ​ൻ​ഡ​മി​നി​റ്റി- ഇ​ത് ആ​ദ്യ​ത്തെ മൂ​ന്നു​വ​ർ​ഷം, വ​ർ​ഷം തോ​റും 15 ദി​വ​സ​ത്തെ ശ​മ്പ​ള​വും; ബാ​ക്കി​യു​ള്ള അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് വ​ർ​ഷം തോ​റും ഓ​രോ മാ​സ​ത്തെ ശ​മ്പ​ള​വും ന​ൽ​ക​ണം. മൊ​ത്തം ആ​റു മാ​സ​ത്തെ ശ​മ്പ​ളം ലീ​വി​ങ് ഇ​ൻ​ഡ​മി​നി​റ്റി ആ​യി ല​ഭി​ക്ക​ണം.

​?ഞാ​ൻ ഒ​രു ലോ​ജി​സ്റ്റി​ക്ക് ക​മ്പ​നി​യി​ൽ ഡെ​ലി​വ​റി​യി​ൽ ജോ​ലി ചെ​യ്യു​ന്നു. ക​മ്പ​നി റൂ​ൾ അ​നു​സ​രി​ച്ച് അ​മ്പ​ത് വ​യ​സ്സ് ക​ഴി​ഞ്ഞാ​ൽ, വി​സ പു​തു​ക്കി​ല്ല. ക​ഴി​ഞ്ഞ ഡി​സം​ബ​ർ പ​തി​ന​ഞ്ചി​ന് എ​​ന്റെ വി​സ തീ​ർ​ന്നു. മാ​റ്റി​യി​ട്ടി​ല്ല. ക​മ്പ​നി​യി​ൽ ത​ന്നെ, ഔ​ട്ട്സോ​ഴ്സി​ൽ, വ​ർ​ക്ക് ചെ​യ്യു​ന്നു. മ​റ്റൊ​രു വി​സ​യി​ലേ​ക്ക് മാ​റു​മ്പോ​ൾ ഫൈ​ൻ അ​ട​ക്കേ​ണ്ടി വ​രു​മോ? -കു​മാ​ർ

• താ​ങ്ക​ൾ വി​സ ഇ​ല്ലാ​തെ ഇ​വി​ടെ താ​മ​സി​ച്ച​തു​കൊ​ണ്ട് തീ​ർ​ച്ച​യാ​യും ഫൈ​ൻ ന​ൽ​കേ​ണ്ടി​വ​രും. വി​സ​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് 30 ദി​വ​സ​ത്തെ ഗ്രേ​സ് പീ​രി​യ​ഡ് ഉ​ണ്ട്. അ​തി​ന​കം വി​സ മാ​റു​ക​യോ നാ​ട്ടി​ൽ തി​രി​കെ​പ്പോ​കു​ക​യോ ചെ​യ്യ​ണം. 30 ദി​വ​സ​ത്തെ ഗ്രേ​സ് പീ​രി​യ​ഡ് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ വി​സ തീ​രു​ന്ന​തി​നു​മു​മ്പ് താ​ങ്ക​ളു​ടെ തൊ​ഴി​ലു​ട​മ തൊ​ഴി​ൽ​വി​സ കാ​ൻ​സ​ൽ ചെ​യ്യ​ണം. കാ​ൻ​സ​ൽ ചെ​യ്യു​ന്ന ദി​വ​സം മു​ത​ൽ 30 ദി​വ​സ​മാ​ണ് ഗ്രേ​സ് പീ​രി​യ​ഡ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:help deskresignation letter
Next Story