Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊഴിൽ കരാറിലെ വ്യവസ്ഥകൾ മാറ്റാൻ കഴിയുമോ?

text_fields
bookmark_border
തൊഴിൽ കരാറിലെ വ്യവസ്ഥകൾ മാറ്റാൻ കഴിയുമോ?
cancel

ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്​ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്​സാപ്​ നമ്പറിലോ സംശയങ്ങൾ അയക്കാം. ഇ​വി​ടെ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ നി​യ​മോ​പ​ദേ​ശ​മാ​യി ക​ണ​ക്കാ​ക്ക​രു​ത്. വ്യ​ക്​​ത​മാ​യ നി​യ​മോ​പ​ദേ​ശം ല​ഭി​ക്കാ​ൻ ഒ​രു ബ​ഹ്​​റൈ​നി അ​ഭി​ഭാ​ഷ​ക​നെ സ​മീ​പി​ക്ക​ണം.

?എെന്‍റ നിലവിലെ തൊഴിൽ കരാർ അനിശ്ചിത കാലത്തേക്കുള്ളതാണ്. ഇപ്പോൾ ഞങ്ങളുടെ കമ്പനി പറയുന്നത് നിലവിലുള്ള തൊഴിൽ കരാർ ഒരു നിശ്ചിത കാലത്തേക്കുള്ള തൊഴിൽ കരാറാക്കി മാറ്റുകയാണെന്നാണ്. അതായത്, പുതിയ തൊഴിൽ കരാർ ഓരോ വർഷവും പുതുക്കുമെന്ന്. ഇത് നിയമപരമായി നിലനിൽക്കുമോ?

// അജീഷ്

• തൊഴിലാളിക്കും തൊഴിലുടമക്കും സമ്മതമാണെങ്കിൽ നിലവിലുള്ള കരാർ നിശ്ചിത കാലത്തേക്കുള്ള കരാറായി മാറ്റുന്നതിന് നിയമ തടസ്സമൊന്നുമില്ല. ഇങ്ങനെ നിശ്ചിത കാലത്തേക്കുള്ള കരാറായി മാറ്റുന്നത് ജോലി തുടങ്ങി അഞ്ചു വർഷത്തിനു മുമ്പായിരിക്കണം. അഞ്ചുവർഷം കഴിഞ്ഞാൽ തൊഴിൽകരാർ അനിശ്ചിതകാലത്തേക്കുള്ള കരാറായി മാറും. ഒരു സ്ഥാപനത്തിൽ തുടർച്ചയായി അഞ്ചുവർഷം ജോലിചെയ്തുകഴിഞ്ഞാൽ പിന്നീട് നിയമപരമായി നിലവിലെ കരാർ നിശ്ചിതകാലത്തേക്കുള്ള കരാറാക്കി മാറ്റാൻ സാധിക്കില്ല. നിശ്ചിത കാലത്തേക്കുള്ള തൊഴിൽകരാർ അതിെന്‍റ കാലാവധി കഴിയുമ്പോൾ സ്വമേധയാ റദ്ദാകും. അതായത്, കരാർ പുതുക്കിയില്ലെങ്കിൽ കാലാവധി കഴിയുമ്പോൾ റദ്ദാകും. നിശ്ചിത കാലത്തേക്കുള്ള കരാർ തൊഴിലാളിക്കും തൊഴിലുടമക്കും സമ്മതമാണെങ്കിൽ പുതുക്കാൻ തടസ്സമൊന്നുമില്ല. നിശ്ചിത കാലത്തേക്കുള്ള കരാർ പുതുക്കുന്നില്ലെങ്കിൽ നഷ്ടപരിഹാരം ഒന്നും നൽകേണ്ട കാര്യമില്ല. പക്ഷേ, തൊഴിൽ കരാറിെന്‍റ കാലാവധി കഴിയുന്നതിനു മുമ്പ് റദ്ദാക്കുകയാണെങ്കിൽ കാലാവധി തീരുന്നതുവരെയുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകണം. തൊഴിലാളിക്കും തൊഴിലുടമക്കും സമ്മതമാണെങ്കിൽ കുറഞ്ഞത് മൂന്നു മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകി കരാർ അവസാനിപ്പിക്കാം.

?ഞാൻ അഞ്ചു വർഷമായി ഒരു ടെക്സ്റ്റയിൽ ഷോപ്പിൽ ജോലി ചെയ്യുന്നു. ഞാൻ രാജിവെക്കുകയാണെങ്കിൽ എന്തെല്ലാം ആനുകൂല്യങ്ങൾ ലഭിക്കും. ഇതുവരെ ലീവ് സാലറി തന്നിട്ടില്ല. വീക്ക്ലി ഓഫോ മാസത്തിൽ ലീവോ തരുന്നില്ല.

ll നിസാർ

• അഞ്ചുവർഷം ജോലി പൂർത്തിയാക്കി പോകുമ്പോൾ നിയമപരമായി താഴെ പറയുന്ന ആനുകൂല്യങ്ങൾ ലഭിക്കണം.

1. ജോലി അവസാനിപ്പിക്കുന്നതുവരെയുള്ള ശമ്പളം

2. അവധി എടുത്തിട്ടില്ലെങ്കിൽ അതിനുള്ള ശമ്പളം. ഒരു വർഷത്തിൽ ഒരു മാസത്തെ അവധിയാണ് ലഭിക്കുന്നത്. അവധി എടുത്തിട്ടില്ലെങ്കിൽ രണ്ട് വർഷം കഴിയുമ്പോൾ അവധിയുടെ ശമ്പളം നൽകണമെന്നാണ് വ്യവസ്ഥ.

3. ലീവിങ് ഇൻഡെമ്നിറ്റി. ആദ്യത്തെ മൂന്നുവർഷം വർഷത്തിൽ 15 ദിവസത്തെ ശമ്പളവും അതുകഴിഞ്ഞ് രണ്ടുവർഷത്തേക്ക് വർഷത്തിൽ ഓരോ മാസത്തെ ശമ്പളവും താങ്കൾക്ക് ലഭിക്കണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Can the terms of the employment contract be changed?
Next Story