നാലു പതിറ്റാണ്ടിെൻറ പ്രവാസത്തിനൊടുവിൽ മാധവൻ രാജൻ നാട്ടിലേക്ക്
text_fieldsമാധവൻ രാജൻ
മനാമ: നാലു പതിറ്റാണ്ട് നീണ്ട പ്രവാസജീവിതത്തിനൊടുവിൽ മാധവൻ രാജൻ (60) നാട്ടിലേക്ക് മടങ്ങുന്നു. പ്രതിസന്ധികളും സന്തോഷങ്ങളും നിറഞ്ഞ പ്രവാസം സമ്മാനിച്ച ഒരുപിടി നല്ല ഒാർമകളുമായാണ് തിരിച്ചുപോകുന്നത്.
മുഹറഖിൽ െടയ്ലറിങ് ഷോപ്പിൽ ജീവനക്കാരനും തൃശൂർ കൊടകര സ്വദേശിയുമായ മാധവൻ രാജൻ 1985ൽ ആണ് ബഹ്റൈനിൽ എത്തിയത്. അതിനുമുമ്പ് മുംബൈയിൽ ഒരു െടയ്ലറിങ് സ്ഥാപനത്തിൽ ജോലിചെയ്യുേമ്പാൾ പരിചയപ്പെട്ട തൃശൂർ സ്വദേശി സുരേഷ് ആണ് ബഹ്റൈനിലേക്ക് വരാൻ കാരണക്കാരനായത്.
മുംബൈയിലെ ജോലി മതിയാക്കി ഉൗട്ടിയിൽ ബന്ധുവിനൊപ്പം കഴിയുേമ്പാഴാണ് സുരേഷ് വിസ അയച്ചുകൊടുക്കുന്നത്. ഹിദ്ദിലെ െടയ്ലറിങ് സ്ഥാപനത്തിലായിരുന്നു ആദ്യം ജോലി ലഭിച്ചത്. അഞ്ച് വർഷത്തോളം നാട്ടിൽ േപാകാതെ ജോലിചെയ്തു. പിന്നീട് ഗൾഫ് യുദ്ധം ആരംഭിച്ചപ്പോഴാണ് നാട്ടിൽ പോയത്. അവധി കഴിഞ്ഞ് നിശ്ചിത സമയത്തിനകം തിരിച്ചെത്താൻ കഴിയാതിരുന്നതിനാൽ ബഹ്റൈനിലെ ജോലി നഷ്ടമായി. ഇതിനിടെ വിവാഹവും കഴിഞ്ഞിരുന്നു. രണ്ട് സഹോദരിമാരെ വിവാഹം ചെയ്തയക്കാനും സാധിച്ചു.
അങ്ങനെയിരിക്കേയാണ് പ്രദീപ് എന്ന സുഹൃത്ത് വഴി വീണ്ടും ബഹ്റൈനിൽ എത്താൻ വഴിതെളിഞ്ഞത്. മുഹറഖിലെ ഒരു െടയ്ലറിങ് സ്ഥാപനത്തിൽ കട്ടിങ് മാസ്റ്ററായി 1991ൽ വീണ്ടും ബഹ്റൈനിൽ എത്തി. 2000ലാണ് ഇപ്പോൾ ജോലിചെയ്യുന്ന അൽ ഗാഥി എന്ന സ്ഥാപനത്തിൽ ജോലിക്ക് ചേർന്നത്. സൗദിയിൽനിന്നുള്ള ബിസിനസായിരുന്നു പ്രധാനം. കോവിഡ് സൃഷ്ടിച്ച ആഘാതം സ്ഥാപനത്തെയും ബാധിച്ചു.
അങ്ങനെയാണ് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. സ്ഥാപന ഉടമകളിൽനിന്ന് ലഭിച്ച സ്നേഹവും കരുതലും മനസ്സിൽ സൂക്ഷിച്ചാണ് ഇദ്ദേഹത്തിെൻറ മടക്കം. പ്രവാസ ലോകത്ത് സഹായവുമായെത്തിയ നിരവധി പേരുകൾ ഇദ്ദേഹത്തിെൻറ മനസ്സിലുണ്ട്. ശശി, രവികുമാർ, വാസു, രവി, പ്രകാശൻ, മോഹൻ തുടങ്ങിയവരോടുള്ള കടപ്പാട് പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്ന് മാധവൻ പറയുന്നു.
ജൂൺ 22നാണ് മാധവൻ രാജൻ നാട്ടിലേക്ക് തിരിക്കുന്നത്. നാട്ടിൽ ഭാര്യ ലതക്കും മക്കളായ െഎശ്വര്യ, അമൽരാജ് എന്നിവർക്കുമൊപ്പം കഴിയാനുള്ള സന്തോഷത്തോടെയാണ് ഇദ്ദേഹം തിരിച്ചുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

