ശ്രദ്ധനേടി 'മാധവം' ടീസർ
text_fieldsമനാമ: കൃഷ്ണ, രാധ പ്രണയ സങ്കൽപത്തിെൻറ നവ ആഖ്യാനവുമായി ബഹ്റൈനിൽനിന്ന് പുറത്തിറങ്ങുന്ന ഹ്രസ്വചിത്രം 'മാധവ'ത്തിെൻറ ടീസർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറും സൂര്യ ബഹ്റൈൻ ചാപ്റ്റർ അധ്യക്ഷനുമായ പി.വി. രാധാകൃഷ്ണ പിള്ളയുടെ സാന്നിധ്യത്തിൽ സൂര്യ കൃഷ്ണമൂർത്തിയാണ് ചിത്രത്തിെൻറ ടീസർ പ്രകാശനം ചെയ്തത്.
ബഹ്റൈനിലെ പ്രമുഖ നർത്തകി മാളവിക സുരേഷ് കുമാറാണ് ചിത്രത്തിൽ കൃഷ്ണനും രാധയുമായി വേഷപ്പകർച്ച നടത്തുന്നത്. മെലൂഹയടക്കം നിരവധി നൃത്ത പ്രോജക്ടുകളിൽ മാളവിക സുരേഷ് കുമാർ ഇതിനകം സഹകരിച്ചിട്ടുണ്ട്. രാധ-കൃഷ്ണ പ്രണയ സങ്കൽപത്തിലെ സൂക്ഷ്മ ഭാവങ്ങളെ സാക്ഷാത്കരിക്കാനുള്ള ശ്രമമാണ് മാധവം.
നൃത്താധ്യാപികയും കൊറിയോഗ്രാഫറുമായ വിദ്യാ ശ്രീകുമാറാണ് മാധവത്തിെൻറ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഗാനങ്ങൾ ആലപിച്ചതും സംഗീതം നിർവഹിച്ചതും ആർ.എൽ.വി പ്രജോദ് കൃഷ്ണയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

