മദനി ഉസ്താദ് അനുസ്മരണം സംഘടിപ്പിച്ചു
text_fieldsഐ.സി.എഫ് സംഘടിപ്പിച്ച അനുസ്മരണ സംഗമത്തിൽ അഡ്വ: എം.സി. അബ്ദുൽ കരീം സംസാരിക്കുന്നു.
മനാമ: ബഹ്റൈൻ കേരള സുന്നി ജമാഅത്ത് (ഐ.സി.എഫ്) രൂപീകരണ കാലം തൊട്ട് സംഘടനയുടെ പ്രസിഡന്റ് ആയിരുന്ന മുഹമ്മദ് ഹുസൈൻ മദനിയുടെ ഏഴാമത് ആണ്ടുദിനത്തോടനുബന്ധിച്ച് ഐ.സി.എഫ് ബഹ്റൈൻ അനുസ്മരണ സദസ്സും ദുആ മജ്ലിസും സംഘടിപ്പിച്ചു.
വെല്ലൂർ ബാഖിയാത്തിൽനിന്നും മദീന യൂനിവേഴ്സിറ്റിയിൽനിന്നും മത ബിരുദം കരസ്ഥമാക്കിയ മദനി ഉസ്താദ് ബഹ്റൈൻ ഇസ്ലാമിക കാര്യ മന്ത്രാലയത്തിൽ മൂന്ന് പതിറ്റാണ്ടിലധികം സേവനമനുഷ്ഠിച്ചു. അഗാധ പാണ്ഡിത്യത്തിന്റെ ഉടമയും വലിയ നേതൃപാടവവും ദീർഘവീക്ഷണവുമുള്ള പണ്ഡിതനായിരുന്നു. മനാമ സുന്നി സെന്ററിൽ നടന്ന അനുസ്മരണ സംഗമം ഉസ്മാൻ സഖാഫി തളിപ്പറമ്പിന്റെ അധ്യക്ഷതയിൽ ഐ.സി.എഫ് ഇന്റർ നാഷനൽ ഡെപ്യൂട്ടി പ്രസിഡന്റ് കെ.സി. സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. അഡ്വ. എം.സി. അബ്ദുൽ കരീം അനുസ്മരണ പ്രഭാഷണം നടത്തി. ഐ.സി.എഫ് നേതാക്കളായ സുലൈമാൻ ഹാജി, അബ്ദുൽ സലാം മുസ്ല്യാർ, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ശൈഖ് മുഹമ്മദ് ഹസ്സാൻ മദനി, മുഹ്സിൻ മുഹമ്മദ് മദനി എന്നിവർ സംസാരിച്ചു. ശമീർ പന്നൂർ സ്വാഗതവും റഫീക്ക് ലത്വീഫി വരവൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

