Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമാ​സ്​​ക്​ നി​യ​മം...

മാ​സ്​​ക്​ നി​യ​മം ലം​ഘി​ച്ച 10,866 പേ​ര്‍ക്കെ​തി​രെ ന​ട​പ​ടി

text_fields
bookmark_border
മാ​സ്​​ക്​ നി​യ​മം ലം​ഘി​ച്ച 10,866 പേ​ര്‍ക്കെ​തി​രെ ന​ട​പ​ടി
cancel

മ​നാ​മ: പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​തി​​െൻറ പേ​രി​ല്‍ 10,866 പേ​ര്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി അ​സി. ചീ​ഫ് ഡോ. ​ബ്രി​ഗേ​ഡി​യ​ര്‍ ശൈ​ഖ് ഹ​മ​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ഖ​ലീ​ഫ അ​റി​യി​ച്ചു. നാ​ല് ഗ​വ​ര്‍ണ​റേ​റ്റു​ക​ളി​ല്‍ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കേ​സു​ക​ള്‍ പി​ടി​കൂ​ടി​യ​ത്. പൊ​തു സ്ഥ​ല​ങ്ങ​ള്‍, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, മാ​ര്‍ക്ക​റ്റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​യ​മം പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. 
കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റ് -2096, ഉ​ത്ത​ര ഗ​വ​ര്‍ണ​റേ​റ്റ് -2643, മു​ഹ​റ​ഖ് ഗ​വ​ര്‍ണ​റ​റേ​റ്റ് -2989, ദ​ക്ഷി​ണ ഗ​വ​ര്‍ണ​റേ​റ്റ് -1808 പേ​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് നി​യ​മ ലം​ഘ​ക​രു​ടെ ക​ണ​ക്ക്. 

മാ​സ്​​ക്​ ധ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ബോ​ധ​വ​ല്‍ക്ക​ര​ണ പ​രി​പാ​ടി​ക​ള്‍ തു​ട​ര്‍ന്നു കൊ​ണ്ടി​രി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഞ്ചി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ ഒ​രു​മി​ച്ചു കൂ​ട​രു​തെ​ന്ന നി​യ​മം പാ​ലി​ക്കു​ന്ന​തി​ന് പ്രോ​ല്‍സാ​ഹ​നം ന​ല്‍കു​ന്ന ബോ​ധ​വ​ല്‍ക്ക​ര​ണ​വും ന​ട​ക്കു​ന്നു​ണ്ട്. ജ​ന​ങ്ങ​ളി​ല്‍ സു​ര​ക്ഷാ, ആ​രോ​ഗ്യ അ​വ​ബോ​ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmaask
News Summary - maask-bahrain-gulf news
Next Story