മലയാണ്മക്ക് പ്രവാസലോകത്തിന്റെ ഉപഹാരം; തരംഗമായി ‘മ’
text_fields‘മ’ മ്യൂസിക് വിഡിയോ ആൽബത്തിൽനിന്ന്
മനാമ: ബഹ്റൈൻ കേരളീയ സമാജം മ്യൂസിക് ക്ലബും ഡ്രീംസ് ഡിജിറ്റൽ മീഡിയയും സംയുക്തമായി സഹകരിച്ച് കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു പുറത്തിറക്കിയ മ്യൂസിക് വിഡിയോ ആൽബം ശ്രദ്ധേയമായി. രതീഷ് പുത്തൻപുരയിൽ നിർമിച്ചു, പുറത്തിറക്കിയ ‘മ’ എന്ന ആൽബമാണ് യുട്യൂബിൽ തരംഗമാകുന്നത്.
ശ്രീജിത്ത് ശ്രീകുമാർ ഗാനരചനയും സംവിധാനവും ഷിബിൻ പി. സിദ്ധിഖ് സംഗീത സംവിധാനവും ചെയ്ത ആൽബത്തിന് ജേക്കബ് ക്രിയേറ്റീവ്ബീസാണ് ചിത്രീകരണം ഒരുക്കിയിരിക്കുന്നത്. ബഹ്റൈനിലെ മികച്ച പാട്ടുകാരിൽനിന്ന് തിരഞ്ഞെടുത്ത 50 ഗായകർ പാടുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബഹ്റൈനിൽതന്നെയാണ് ആൽബം ചിത്രീകരിച്ചത്. ഡോ. സിത്താര ശ്രീധർ, സാരംഗി, സിന്ധ്യ എന്നിവരാണ് നൃത്തസംഘങ്ങളെ നയിച്ചത്.
കളരിയും സോപാനം ചെണ്ട കലാകാരന്മാരും ഉൾപ്പെടുന്ന ഒരു ദൃശ്യവിരുന്ന് തന്നെയായിരുന്നു ‘മ’ സംഗീത ആൽബം. അച്ചു അരുൺ രാജ് ആണ് പോസ്റ്റർ ഡിസൈൻ ചെയ്തത്. അനുഷ്മ പ്രശോബും ശ്രീജിത്ത് ഫെറോക്കും ചേർന്നു 100 ഓളം വരുന്ന കലാകാരന്മാർ പങ്കെടുത്ത ഈ ആൽബം കോർഡിനേറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

