എം.എ. റഷീദിന് ബഹ്‌റൈനിൽ സ്വീകരണം
text_fieldsഎം.എ. റഷീദിന് ബഹ്‌റൈൻ വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
മനാമ: വിവിധ രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന മലയാളി സംരംഭകരുടെ കൂട്ടായ്മയായ പവർഅപ്പ് വേൾഡ് കമ്യൂണിറ്റിയുടെ മെന്ററും അന്താരാഷ്ട്ര ബിസിനസ് പരിശീലകനും ഗിന്നസ് അവാർഡ് ജേതാവുമായ എം.എ. റഷീദിന് ബഹ്‌റൈൻ വിമാനത്താവളത്തിൽ സ്വീകരണം നൽകി.
പി.ഡബ്യൂ.സി ബഹ്‌റൈൻ ലീഡേഴ്‌സ് ആയ നിസാർ കുന്നംകുളത്തിങ്ങൽ, വലീദ് പി.എ, തായ്‌ലൻഡ് ലീഡർ മുഹമ്മദ് അബ്ദുൾ റഹിമാൻ, സ്കൈ ഗ്രൂപ്പ് എം.ഡി നൗഷാദ് അലി എന്നിവർ നേതൃത്വം നൽകി.
മലയാളികളായ ബിസിനസ്സുകാർക്ക് പരിശീലനം നൽകുക; അതിലൂടെ അവരുടെ ജീവിതത്തിലെ മഹത്തായ ലക്ഷ്യത്തിലേക്ക് കൈപിടിച്ച് നയിക്കുക എന്ന ഉദ്ദേശത്തോടെയാണ് പി.ഡബ്യൂ.സി പ്രവർത്തിക്കുന്നത്.
മലയാളി സംരംഭകർക്കായി പി.ഡബ്യൂ.സി പുറത്തിറക്കിയ ബിസിനസ് സൊല്യൂഷൻ ആപ്പിന് അറേബ്യൻ ബുക്ക് ഓഫ് റെക്കോർഡും തുടർച്ചയായി 72 മണിക്കൂർ 15 മിനിറ്റ് ബിസിനസ് ട്രെയിനിങ് നടത്തിയതിനു എം.എ. റഷീദിനു ഗിന്നസ് അവാർഡും ലഭിച്ചിരുന്നു. അതിനുശേഷം ആദ്യമായാണ് റഷീദ് ബഹ്‌റൈനിലെത്തുന്നത്.