‘മ’ മ്യൂസിക് വിഡിയോ ആൽബം പോസ്റ്റർ പ്രകാശനം ചെയ്തു
text_fields‘മ’ മ്യൂസിക് വിഡിയോ ആൽബം പോസ്റ്റർ ജി.എസ്. ജയലാൽ എം.എൽ.എ പ്രകാശനം ചെയ്യുന്നു
മനാമ: ബഹ്റൈൻ കേരളീയ സമാജം മ്യൂസിക് ക്ലബും ഡ്രീംസ് ഡിജിറ്റൽ മീഡിയയും സംയുക്തമായി സഹകരിച്ച് നവംബർ ഒന്ന്- കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് രതീഷ് പുത്തൻപുരയിൽ നിർമിച്ച് പുറത്തിറക്കുന്ന ‘മ’ എന്ന മ്യൂസിക് വിഡിയോ ആൽബത്തിന്റെ പോസ്റ്റർ റിലീസ് ബഹ്റൈൻ കേരളീയ സമാജം വേദിയിൽ ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു.
ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, മ്യൂസിക് ക്ലബ് കൺവീനർ ശ്രീജിത്ത് ഫറോക്ക്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, മ്യൂസിക് ക്ലബ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ശ്രീജിത്ത് ശ്രീകുമാർ ഗാനരചനയും സംവിധാനവും ഷിബിൻ പി. സിദ്ദീഖ് സംഗീത സംവിധാനവും നിർവഹിച്ച ആൽബത്തിന് ജേക്കബ് ക്രിയേറ്റിവ്സാണ് ചിത്രീകരണം ഒരുക്കുന്നത്. ബഹ്റൈനിലെ മികച്ച പാട്ടുകാരിൽനിന്ന് തിരഞ്ഞെടുത്ത 50 ഗായകർ പാടുന്നു എന്നതാണ് പ്രത്യേകത. നർത്തകരും ചെണ്ട കലാകാരന്മാരും ഉൾപ്പെടുന്ന ദൃശ്യ വിരുന്നാണ് ‘മ’ എന്ന സംഗീത ആൽബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

