എം. മുരളി സാധാരണക്കാരനോട് ചേർന്നുപ്രവർത്തിച്ച നേതാവ് -ഒ.ഐ.സി.സി
text_fieldsഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ എം. മുരളി അനുസ്മരണം ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്യുന്നു
മനാമ: 20 വർഷക്കാലം മാവേലിക്കരയുടെ എം.എൽ.എ ആയി പ്രവർത്തിച്ച എം. മുരളി സാധാരണക്കാരോട് ഒപ്പം പ്രവർത്തിച്ച നേതാവ് ആയിരുന്നുവെന്ന് ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെ.പി.സി.സി ജനറൽ സെക്രട്ടറി എന്നിങ്ങനെ പ്രവർത്തിച്ച എം. മുരളി എപ്പോഴും നാട്ടുകാരുടെ സുഖ, ദുഃഖങ്ങളിൽ കൂടെ നിന്ന നേതാവായിരുന്നുവെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ആലപ്പുഴ ജില്ല വൈസ് പ്രസിഡന്റ് സന്തോഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ബൈജു ചെന്നിത്തല സ്വാഗതം പറഞ്ഞു. ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ദേശീയ ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ.സി, പ്രദീപ് മേപ്പയൂർ, ജേക്കബ് തേക്ക്തോട്, ദേശീയ വൈസ് പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, സിൻസൺ പുലിക്കോട്ടിൽ, ഐ.വൈ.സി ചെയർമാൻ നിസാർ കുന്നംകുളം, ഒ.ഐ.സി.സി നേതാക്കളായ ജോയ് ചുനക്കര,റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്,വിനയ ചന്ദ്രൻ നായർ, ചന്ദ്രൻ വളയം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. വിൻസന്റ് കക്കയം, ബിജുബാൽ സി.കെ, പ്രദീപ് മൂടാടി, തോമസ് ഫിലിപ്പ്, അനിൽ കുമാർ, കുഞ്ഞുമുഹമ്മദ്, നൗഷാദ്, അബ്ദുൽ സലാം മുയിപ്പോത്ത്, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

