ആഡംബര വാച്ച് കടത്തും വാറ്റ് വെട്ടിപ്പും പ്രതികൾക്ക് മൂന്നുവർഷം തടവും ലക്ഷങ്ങൾ പിഴയും
text_fieldsമനാമ: ബഹ്റൈനിൽ ആഡംബര വാച്ചുകൾ കടത്താൻ ശ്രമിക്കുകയും മൂല്യവർധിത നികുതി (വാറ്റ്) ഇനത്തിൽ വൻതുക തട്ടിയെടുക്കുകയും ചെയ്ത കേസിൽ രണ്ട് പ്രതികളുടെ ശിക്ഷ കോടതി ശരിവെച്ചു. മൂന്നുവർഷം തടവിനും ലക്ഷക്കണക്കിന് ദിനാർ പിഴക്കുമാണ് കോടതി ഉത്തരവിട്ടത്. ശിക്ഷാ കാലാവധിക്കുശേഷം ഇവരെ രാജ്യത്തുനിന്ന് സ്ഥിരമായി നാടുകടത്താനും കോടതി നിർദേശിച്ചു.
നികുതി വെട്ടിപ്പിന് മൂന്നുവർഷം തടവ് ലഭിച്ച ഒന്നാം പ്രതി 102,711 ദിനാർ പിഴയടക്കുന്നതിനും രണ്ടാം പ്രതി 207,044 ദീനാർ പിഴയടക്കുന്നതിനും കോടതി ഉത്തരവിട്ടു.
കസ്റ്റംസ് ഔട്ട്ലെറ്റുകളിൽ പണം വെളിപ്പെടുത്തുന്നതിലെ നിയമലംഘനത്തിന് മൂന്നുമാസം വീതം അധിക തടവും കോടതി വിധിച്ചിട്ടുണ്ട്. അതിസമർഥമായി ഒളിപ്പിച്ചനിലയിൽ നാല് ആഡംബര വാച്ചുകൾ വിൽപനക്കായി കടത്താൻ ശ്രമിച്ചപ്പോഴാണ് പ്രതികൾ പിടിയിലായത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ 182 ഇടപാടുകളിലൂടെ 309,755 ബഹ്റൈൻ ദിനാർ നികുതി ഇനത്തിൽ ഇവർ അനധികൃതമായി കൈപ്പറ്റിയതായി കണ്ടെത്തി. പ്രതികളിൽനിന്ന് പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

