ഉച്ചവിശ്രമ സമയം: തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കി –മന്ത്രി
text_fieldsമനാമ: ഉച്ചവിശ്രമ സമയ വിഷയത്തിൽ തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കിയതായി തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രിയും ലേബർ മാർക്കറ്റ് െറഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ വ്യക്തമാക്കി. കഴിഞ്ഞദിവസം വിവിധ തൊഴിലിടങ്ങളിൽ മിന്നൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഴുവൻ തൊഴിലാളികളുടെയും അവകാശവും ആരോഗ്യവും സംരക്ഷിക്കുന്നതിൽ ബഹ്റൈന് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ ഇതിന് വലിയ അംഗീകാരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം സ്ഥാപനങ്ങളും ഉച്ചവിശ്രമ സമയ നിയമം പാലിക്കാൻ മുന്നോട്ടുവന്നത് അഭിനന്ദനീയമാണ്. നിയമം പാലിച്ച് മുന്നോട്ടുപോകുന്ന സ്ഥാപനങ്ങൾക്ക് അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.
ജൂലൈ ഒന്നിന് നിയമം പ്രാബല്യത്തിൽ വന്നതുമുതൽ വിവിധ തൊഴിലിടങ്ങളിലായി 3344 പരിശോധനകളാണ് നടത്തിയത്. ഇതിൽ 15 നിയമലംഘനങ്ങൾ മാത്രമാണ് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.