രുചി വൈവിധ്യങ്ങളുടെ വിരുന്നൊരുക്കി ലുലു ‘വേൾഡ് ഫുഡ് ഫെസ്റ്റിവൽ’;ഫുഡ് ഫെസ്റ്റ് മെയ് ആറു വരെ തുടരും
text_fieldsമനാമ: ലോകത്തെ വൈവിധ്യമാർന്ന രുചിക്കൂട്ടുകളെ പരിചയപ്പെടുത്തിക്കൊണ്ട് ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വേൾഡ് ഫുഡ് ഫെസ്റ്റിവൽ 2026ന് തുടക്കം. അന്താരാഷ്ട്ര വിഭവങ്ങൾ, ആകർഷകമായ ഓഫറുകൾ എന്നിവ കോർത്തിണക്കിയാണ് ഇത്തവണ മേള ഒരുക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള വൈവിധ്യമാർന്ന വിഭവങ്ങൾ, പ്രീമിയം ചേരുവകൾ, പുതിയ ഭക്ഷണ അനുഭവങ്ങൾ എന്നിവ ഒരു കുടക്കീഴിൽ എത്തിക്കുകയാണ് ഈ ഫെസ്റ്റിവലിലൂടെ ലുലു. മാംസം, പഴങ്ങൾ, പച്ചക്കറികൾ, സമുദ്രവിഭവങ്ങൾ എന്നിവയ്ക്കും ബസ്മതി അരി, എണ്ണ, മസാലകൾ, ബിസ്കറ്റ്, ചോക്ലേറ്റുകൾ തുടങ്ങിയ ഗ്രോസറി ഉൽപ്പന്നങ്ങൾക്കും വൻ ഡിസ്‌കൗണ്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ ഷെഫുകൾ ഒരുക്കുന്ന വൈവിധ്യമാർന്ന വിഭവങ്ങളുടെ തത്സമയ പ്രദർശനവും മേളയിൽ ആസ്വദിക്കാം. ഫ്രഷ് ആയി നിർമ്മിച്ച സോർഡോ, റൈ ബ്രെഡുകൾ എന്നിവയ്ക്കൊപ്പം പ്രിയപ്പെട്ട ഡോണട്ടുകൾക്കും കേക്കുകൾക്കും 30% മുതൽ 50% വരെ കിഴിവ് ലഭിക്കും. അറബിക് സ്റ്റാർട്ടറുകൾ, സീഫുഡ് ഫീസ്റ്റ്, ബിരിയാണി ഫെസ്റ്റിവൽ, ഏഷ്യൻ ഫ്യൂഷൻ പ്ലാറ്ററുകൾ എന്നിവ ഹോട്ട് ഫുഡ് സെക്ഷനിൽ ലഭ്യമാണ്.
ഷോപ്പിംഗിനെത്തുന്നവർക്ക് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ജെറ്റ്യൂർ ടി2 റാഫിൾ ഡ്രോയിൽ പങ്കെടുക്കാനുള്ള അവസരവുമുണ്ട്. രണ്ട് കാറുകളാണ് ഇനി വിജയികളെ കാത്തിരിക്കുന്നത്. ബഹ്റൈനിലെ 11 ലുലു ഹൈപ്പർമാർക്കറ്റുകളിലും മെയ് 6 വരെ നീണ്ടുനിൽക്കുന്ന ഈ മേള, ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ്. ഫെസ്റ്റിവൽ ഉദ്ഘാടനം ബഹ്‌റൈൻ ചേംബർ ഓഫ് കോമേഴ്‌സ് ചെയർമാൻ നബീൽ കാനൂ വ്യാഴാഴ്ച വൈകിട്ട് ദാന മാളിൽ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

