Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്​സവാന്തരീക്ഷത്തിൽ ലുലു ഗ്രൂപ്പി​െൻറ മ​ുഹറഖ്​ ശാഖ പ്രവർത്തനം തുടങ്ങി

text_fields
bookmark_border
  • ഉപപ്രധാനമന്ത്രി ​ൈശഖ്​ ഖാലിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫ ഉദ്​ഘാടനം നിർവഹിച്ചു
ഉത്​സവാന്തരീക്ഷത്തിൽ ലുലു ഗ്രൂപ്പി​െൻറ മ​ുഹറഖ്​ ശാഖ പ്രവർത്തനം തുടങ്ങി
cancel
camera_alt???? ???????????? 171?? ?????? ?????????? ??????????????? ????????????????? ??????? ????????? ??????????????? ?????? ??????? ??? ????????? ?? ???? ??????????????

മനാമ: ലുലു ഗ്രൂപ്പി​​െൻറ 171ാം ശാഖയും ബഹ്​റൈനിലെ എട്ടാമത്തെതുമായ ഹൈപ്പർമാർക്കറ്റ്​ മുഹറഖ്​ സെൻട്രലിൽ ഉപപ്രധാ നമന്ത്രി ​ൈശഖ്​ ഖാലിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫ നിർവഹിച്ചു. 9000 ചതുരശ്ര മീറ്റർ വിസ്​തൃതിയിലാണ്​ പുതിയ ഹൈപ്പർമാർക്കറ്റ്​ ഒരുക്കിയിരിക്കുന്നത്​. ചടങ്ങിൽ ടൂറിസം, വ്യവസായ വാണിജ്യ മന്ത്രി സയിദ്​ അൽ സയനി, നിർമ്മാണ, മുൻസിപ്പാലിറ്റി മന്ത്രി ഇസ്സാം ബിൻ അബ്​ദുല്ല ഖലാഫ്​, മുഹറഖ്​ ഗവർണ്ണർ സൽമാൻ ബിൻ ഇൗസ ബിൻ ഹിന്ദി, ക്രൗൺ പ്രിൻസ് കോർട്ട് പ്രസിഡൻ്റ് ശൈഖ് ഖലീഫ ബിൻ ദൈജ് ആൽ ഖലീഫ, ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ.യൂസുഫലി , ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫീ രൂപാവാല, എക്സിക്യുട്ടീവ് ഡയറക്​ടർ എം.എ. അഷ്റഫ് അലി, ലുലു ബഹ് റൈൻ ഡയറക്​ടർ ജൂസർ രൂപവാല തുടങ്ങിയവരും സന്നിഹിതരായിരുന്നു. ‌‌

2020 ഓടെ ജിസിസി രാജ്യങ്ങളിലും ഇന്ത്യയിലുമായി പുതിയ 32 ഹൈപ്പർ മാർക്കറ്റുകളും ഷോപ്പിംഗ് മാളുകളും ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസുഫലി പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ മൂന്ന് ഔട്ട്​​െലറ്റുകൾ കൂടി ബഹ് റൈനിൽ ആരംഭിക്കും. ലുലു ഹൈപ്പർ മാർക്കറ്റി​​െൻറ വളർച്ചക്ക് പിന്തുണ നൽകുന്ന ബഹ് റൈൻ ഭരണാധികാരികൾക്കും ജനതക്കും അദ്ദേഹം നന്ദി പറഞ്ഞു. ബഹ് റൈനുണ്ടാകുന്ന അഭിവ്യദ്ധിയിലും വളർച്ചയിലും ഉറച്ച ആത്മവിശ്വാസമാണ് കൂടുതൽ ശാഖകൾ ആരംഭിക്കാൻ പ്രചോദനമെന്നും യൂസുഫലി കൂട്ടിച്ചേർത്തു. വിശാലമായ സൗകര്യങ്ങളോടെയുള്ള ഷോപ്പിംഗ് അനുഭവമാണ് പുതിയ ശാഖയിൽ ഒരുക്കിയിട്ടുള്ളത്. ഉപഭോക്താക്കൾക്കായി ആകർഷകമായ വിലക്കുറവോടെ പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചതായി മാനേജ്മ​െൻറ്​ വ്യത്തങ്ങൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - lulugroup-bahrain-bahrain news
Next Story