ലുലു-യൂണിലിവർ ഇ-റാഫിൾ കാമ്പെയ്ൻ;ലക്കി സുസുക്കി ജിംനി കാർ ജേതാവിനെ പ്രഖ്യാപിച്ചു
text_fieldsലുലു-യൂണിലിവർ ഇ-റാഫിൾ കാമ്പെയ്ൻ വിജയിക്ക് സുസുക്കി ജിംനി കാർ സമ്മാനിക്കുന്നു
മനാമ: യൂണിലിവറും ലുലു ഹൈപ്പർ മാർക്കറ്റും ചേർന്ന് നടത്തിയ 45 ദിവസത്തെ ഇ-റാഫിളിലെ ഭാഗ്യശാലിയെ പ്രഖ്യാപിച്ചു. ലുലു ഹൈപ്പർ മാർക്കറ്റിൽനിന്ന് ഷോപ്പിങ് നടത്തിയവരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട വിജയിക്ക് സുസുക്കി ജിംനി 2024 കാറാണ് സമ്മാനം.
റിഫ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ, യൂണിലിവറിലെയും ലുലു ഹൈപ്പർ മാർക്കറ്റിലെയും മുതിർന്ന മാനേജ്മെന്റ് ഉദ്യോഗസ്ഥർ ജേതാവിന് താക്കോൽ സമ്മാനിച്ചു.
പ്രമോഷനിൽ ജനപ്രിയ യൂണിലിവർ ബ്രാൻഡുകളുടെ ഒരു നിരതന്നെ അവതരിപ്പിച്ചിരുന്നു. പ്രമോഷന്റെ വിജയകരമായ സമാപനത്തോടനുബന്ധിച്ചാണ് ലക്കി വിന്നറെ പ്രഖ്യാപിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

