ലുലു 'ഷോപ് ബിഗ്, വിൻ ബിഗ്' ഏഴാമത് വിജയികളെ പ്രഖ്യാപിച്ചു
text_fieldsലുലു ‘ഷോപ് ബിഗ്, വിൻ ബിഗ്’ ഏഴാമത് നറുക്കെടുപ്പിൽനിന്ന്
മനാമ: ലുലു ഹൈപ്പർമാർക്കറ്റിെൻറ 'ഷോപ് ബിഗ്, വിൻ ബിഗ്' പ്രമോഷൻ സീരീസിെൻറ ഏഴാമത്തെയും അവസാനത്തെയും റാഫിൾ നറുക്കെടുപ്പ് മുഹറഖ് ലുലു ഹൈപ്പർമാർക്കറ്റിൽ നടന്നു. 400 വിജയികളെ നറുക്കെടുപ്പിൽ തിരഞ്ഞെടുത്തു.
150 പേർക്ക് 100 ദീനാറിെൻറയും 150 പേർക്ക് 50 ദീനാറിെൻറയും 100 പേർക്ക് 25 ദീനാറിെൻറയും ലുലു ഗിഫ്റ്റ് കാർഡുകൾ സമ്മാനമായി ലഭിച്ചു. വിജയികൾക്ക് മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റിലെ കസ്റ്റമർ സർവിസ് കൗണ്ടറുമായി ബന്ധപ്പെട്ട് സമ്മാനങ്ങൾ വാങ്ങാം. 'ഷോപ് ബിഗ്, വിൻ ബിഗ്' ഇലക്ട്രോണിക് റാഫിൾ പ്രമോഷൻ മാർച്ച് 25നാണ് തുടങ്ങിയത്.
ഓരോ രണ്ടാഴ്ചയും നടത്തിയ നറുക്കെടുപ്പുകളിൽ ആകെ 2,800 വിജയികൾക്ക് 175,000 ദീനാറിെൻറ ലുലു ഗിഫ്റ്റ് കാർഡുകൾ സമ്മാനമായി ലഭിച്ചു.

