‘ലുലു’ റംലി മാളിൽ ആർ.സി.ഒ സമ്മർക്യാമ്പ് തുടരുന്നു
text_fieldsമനാമ: എല്ലാ വർഷവും സംഘടിപ്പിക്കുന്ന, റോയൽ ചാരിറ്റി ഒാർഗനൈസേഷെൻറ കുട്ടികൾക്കായുള്ള സമ്മർക്യാമ്പ് ഇൗ വർഷവ ും തുടരുന്നു. റംലി മാൾ ലുലു ഹൈപർ മാർക്കറ്റിൽ നടക്കുന്ന സമ്മർക്യാമ്പ് ആർ.സി.ഒ സെക്രട്ടറി ജനറൽ ഡോ.മുസ്തഫ അൽ സയി ദ് സന്ദർശിച്ചു.
അദ്ദേഹം ക്യാമ്പ് അംഗങ്ങളെ അഭിനന്ദിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. 2013 മുതൽ ലുലു ഹൈപ്പർമാർക്കറ്റ് ആർ.സി.ഒയുടെ സമ്മർക്യാമ്പിന് പിന്തുണ നൽകി വരികയാണ്.
ഇൗ വർഷത്തെ ക്യാമ്പിൽ 100 കുട്ടികളാണ് പെങ്കടുന്നത്. കുട്ടികളുടെ വിവിധ കഴിവുകൾ പ്രോത്സാഹിപ്പിക്കുക, പെയിൻറിങ്, കാലിഗ്രഫി, ബോക്സിങ്, വ്യക്തിത്വ വികസനം, ഇംഗ്ലീഷ് പ്രാവിണ്യം തുടങ്ങിയവയാണ് ക്യാമ്പിെൻറ ലക്ഷ്യം. കടുത്ത ജീവിത സാഹചര്യങ്ങളിൽനിന്ന് എങ്ങനെ ജീവിതവിജയം നേടാം എന്നതും ക്യാമ്പിെൻറ ഭാഗമാണ്. ഭാവിയിലേക്കുള്ള കരുതൽ ധനമാണ് കുട്ടികളെന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജൂസർ രൂപവാല ചടങ്ങിൽ പറഞ്ഞു. കഴിഞ്ഞ ഏഴു വർഷമായി ലുലു ഗ്രൂപ്^ആർ.സി.ഒ ക്യാമ്പിന് പിന്തുണ നൽകുന്നതായും അദ്ദേഹം കൂട്ടിേചർത്തു. ക്യാമ്പ് ആഗസ്റ്റ് 10 ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
