ഡിജിറ്റൽ വുമൺ കാമ്പയിനുമായി ലുലു മണി ട്രാൻസ്ഫർ ആപ്
text_fieldsമനാമ: ഡിജിറ്റൽവത്കരണം മെച്ചപ്പെടുത്താനും സ്ത്രീകളുടെ സാമ്പത്തികസുരക്ഷ ഉറപ്പുവരുത്തുന്നതിനും ലുലു മണി ട്രാൻസ്ഫർ ആപ് ഡിജിറ്റൽ വുമൺ കാമ്പയിൻ ആരംഭിച്ചു. കാമ്പയിൻ കാലയളവിൽ ലുലു മണി ആപ്പിലൂടെ ഒന്നോ അതിലധികമോ ട്രാൻസാക്ഷനുകൾ നടത്തുന്ന സ്ത്രീകൾക്ക് എം4 സ്മാർട്ട് ബ്രേസ്ലെറ്റ് സമ്മാനമായി ലഭിക്കും. ഇതിന് പുറമെ കാമ്പയിനിൽ പങ്കെടുക്കുന്നവർക്ക് എട്ട് പാർട്ണർ ബ്രാൻഡുകളുടെ മൂല്യാധിഷ്ഠിത സേവനങ്ങളും ലഭ്യമാകും. നവംബർ രണ്ടുവരെ നടത്തുന്ന കാമ്പയിനിൽ ഒരു കസ്റ്റമറിന് ഒരു സമ്മാനമാണ് ലഭിക്കുക. യോഗ്യത നേടിയ ഉപഭോക്താക്കൾക്ക് നവംബർ 15നുള്ളിൽ അടുത്തുള്ള ലുലു എക്സ്ചേഞ്ച് ബ്രാഞ്ച് സന്ദർശിച്ച് സി.പി.ആർ കാണിച്ച് സമ്മാനം കൈപ്പറ്റാം.
സമൂഹത്തെയും കുടുംബങ്ങളെയും നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന സ്ത്രീകളെ അഭിനന്ദിക്കാനും ബഹ്റൈനിലെ പണരഹിത പേമെന്റ് സംവിധാനത്തിൽ അവരെ പങ്കാളികളാക്കാനുമാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ https://luluexchange.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

