ലുലു ‘ലിവ് ഫോർ ഫ്രീ 2023’ നറുക്കെടുപ്പ്
text_fieldsലുലു ഹൈപ്പർ മാർക്കറ്റിന്റെ ‘ലിവ് ഫോർ ഫ്രീ 2023’ പ്രമോഷൻ പദ്ധതിയുടെ നാലാമത്തെ നറുക്കെടുപ്പ്
മനാമ: ലുലു ഹൈപ്പർ മാർക്കറ്റിന്റെ ‘ലിവ് ഫോർ ഫ്രീ 2023’ പ്രമോഷൻ പദ്ധതിയുടെ നാലാമത്തെ പ്രതിവാര നറുക്കെടുപ്പ് ജുഫെയർ ഹൈപ്പർമാർക്കറ്റിൽ നടന്നു. മുഹമ്മദ് യാസിൻ, ഷബീർ കുമാർ, സജ്ജാദ് ഹുസൈൻ, കോണി ബ്രിട്ടോ, സഹ്റ അഖീൽ, അബ്ദുല്ലത്തീഫ് ചെറുവോട്ട്, ചന്ദനത്തിൽ തോമസ് വർഗീസ്, ശങ്കരറാവു യാറ, മുഹമ്മദ് റായിസ്, ഫെലിക്സ് മൈംഗ എന്നിവർ വിജയികളായി.
ഇതുവരെ 40 വിജയികൾക്ക് 60,000 ദീനാറിന്റെ സമ്മാനങ്ങൾ നൽകി. എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് പ്രവേശന കവാടങ്ങളും ലുലു ഔദ്യോഗിക വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും @luluhyperbh വിജയികളുടെ വിവരങ്ങൾ ലഭ്യമാണ്. 5 ദീനാറിന് പർച്ചേസ് നടത്തുന്നവർക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാം. ഓരോ വിജയിക്കും 1,500 മൂല്യമുള്ള വൗച്ചറുകൾ ലഭിക്കും. അടുത്ത നറുക്കെടുപ്പ് 19 ന് മുഹറഖ് ലുലു ഹൈപ്പർമാർക്കറ്റിൽ നടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

