ലുലു ലക്ഷം ദിനാർ സമ്മർ റാഫ്ൾ; സമ്മാന വിതരണം നടത്തി
text_fieldsലുലു ഹൈപ്പർ മാർക്കറ്റ് ഗ്രാൻഡ് സമ്മർ റാഫ്ൾ നറുക്കെടുപ്പ് വിജയികൾ
ലുലു അധികൃതർക്ക് ഒപ്പം
മനാമ: ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രാൻഡ് സമ്മർ റാഫ്ൾ നറുക്കെടുപ്പിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ദാന മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിലായിരുന്നു സമ്മാന വിതരണം.
20 വിജയികൾ ഒരു കിലോ സ്വർണം പങ്കിട്ടു. വേനലവധിക്കും സ്കൂൾ തുറക്കും മുമ്പുള്ള തിരക്കേറിയ സീസണിലും ഉപഭോക്താക്കൾക്ക് 100,000 ദിനാറിന്റെ സമ്മാനങ്ങൾ നൽകുന്നതായിരുന്നു പദ്ധതി.
ആഗസ്റ്റ് ഒമ്പത് വരെയായിരുന്നു റാഫ്ൾ പ്രമോഷൻ. ആയിരം വിജയികൾക്ക് 50 ദിനാർ വീതം വിലമതിക്കുന്ന ലുലു ഷോപ്പിങ് ഗിഫ്റ്റ് കാർഡുകളും നൽകി. 500 ഭാഗ്യശാലികൾക്ക് ലുലു ഹാപ്പിനസ് പ്രോഗ്രാമിന് കീഴിൽ തൽക്ഷണ കിഴിവ് വാഗ്ദാനം ചെയ്യുന്ന ലോയൽറ്റി പോയന്റുകളും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

