ലുലു ഇന്റർനാഷനൽ എക്സ്ചേഞ്ച് പിതൃദിനാഘോഷം സംഘടിപ്പിച്ചു
text_fieldsലുലു ഇന്റർനാഷനൽ എക്സ്ചേഞ്ച് അധികൃതർ മുഹറഖ് സോഷ്യൽ വെൽഫെയർ സെന്റർ
സന്ദർശിച്ചപ്പോൾ
മനാമ: ലുലു ഇന്റർനാഷനൽ എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ വേറിട്ടരീതിയിൽ പിതൃദിനാഘോഷം സംഘടിപ്പിച്ചു. വയോജനങ്ങളുടെ പരിപാലനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മുഹറഖ് സോഷ്യൽ വെൽഫെയർ സെന്റർ സന്ദർശിച്ച ലുലു ഇന്റർനാഷനൽ എക്സ്ചേഞ്ച് അധികൃതർ അവരുടെ ക്ഷേമം അന്വേഷിക്കുകയും ആശംസ നേരുകയും ചെയ്തു.
സെന്ററിലേക്കാവശ്യമായ അവശ്യവസ്തുക്കളും സമ്മാനിച്ചു. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പരിപാടികളുടെ ഭാഗമായായിരുന്നു സെൻറർ സന്ദർശനം. മുതിർന്നവരെ ബഹുമാനിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തിന്റെ ഓർമപ്പെടുത്തലാണ് പിതൃദിനാഘോഷമെന്ന് ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു. ലുലു എക്സ്ചേഞ്ചിന് ബഹ്റൈനിലുടനീളം 17 ശാഖകളുണ്ട്. കറൻസി കൈമാറ്റവും നാട്ടിലേക്കുള്ള പണമയക്കലും വളരെ എളുപ്പത്തിൽ സാധ്യമാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് www.luluexchange.com സന്ദർശിക്കുക.

