അകന്നിരുന്ന് ആസ്വാദിച്ച് കഴിക്കാം; ലുലു ഇന്ത്യൻ ഭക്ഷണ മേള വെളളിയാഴ്ച അവസാനിക്കും
text_fieldsമനാമ: കോവിഡ് കാലത്ത് പൂർണമായും പ്രോേട്ടാകോൾ പാലിച്ച് ഇന്ത്യൻ ഭക്ഷണ മേള ഒരുക്കിയിരിക്കുകയാണ് ലുലു ഹൈപ്പർമാർക്കറ്റ്. ബഹ്റൈനിലെ പ്രമുഖ റസ്റ്റോറൻറുകളെ പെങ്കടുപ്പിച്ച് കൊണ്ടാണ് ഇൗ വ്യത്യസ്ത ഭക്ഷണമേള ഒരുക്കിയിത്.
വ്യത്യസ്തമായ ഇന്ത്യൻ രുചികളെ ഇൗ മേളയിലൂടെ അനുഭവിക്കാൻ കഴിയും. ദാനാമൾ മുറ്റത്ത് പ്രത്യേകം ഒരുക്കിയ ഏരിയയിലാണ് ഭക്ഷണ സ്റ്റാളുകൾ പ്രവർത്തിക്കുന്നത്. സാമൂഹിക അകലം പാലിച്ച് ഇരുന്ന് കഴിക്കാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തണുപ്പകറ്റാനുളള സംവിധാനവും സംഗീതവും മേളയുടെ ആകർഷണീയതയാണ്.
വൈകിട്ട് 6 മുതൽ ആരംഭിക്കുന്ന ഭക്ഷ്യമേള 11 മണി വരെ പ്രവർത്തിക്കും. വെളളിയാഴ്ച രാത്രിയോടെ അവസാനിക്കും. ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലുലു ഹൈപ്പർമാർക്കറ്റ് ബഹ്റൈനിൽ നടത്തുന്ന ഇന്ത്യ ഫെസ്റ്റിെൻറ ഭാഗമായാണ് ഭക്ഷ്യമേളയും സംഘടിപ്പിച്ചിട്ടുളളത്. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് പ്രത്യേക ഒാഫറുകൾ ഇൗ കാലയളവിലുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

