Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right'ഇന്ത്യ ഉത്സവ്​'...

'ഇന്ത്യ ഉത്സവ്​' ആഘോഷവുമായി ലുലു ഹൈപ്പർമാർക്കറ്റ്​

text_fields
bookmark_border
ഇന്ത്യ ഉത്സവ്​ ആഘോഷവുമായി ലുലു ഹൈപ്പർമാർക്കറ്റ്​
cancel
camera_alt

ഗലേറിയ മാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പീയൂഷ്​ ശ്രീവാസ്തവ ‘ഇന്ത്യ ഉത്സവ്​’ ഫെസ്റ്റിവൽ ഉദ്​ഘാടനംചെയ്യുന്നു

മനാമ: ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്​​ ലുലു ഹൈപ്പർമാർക്കറ്റിൽ 'ഇന്ത്യ ഉത്സവ്​' ഫെസ്റ്റിവൽ ആരംഭിച്ചു. ഗലേറിയ മാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പീയൂഷ്​ ശ്രീവാസ്തവ ഫെസ്റ്റിവൽ ഉദ്​ഘാടനം ചെയ്തു. ലുലു ഹൈപ്പർമാർക്കറ്റ്​ റീജ്യനൽ ഡയറക്ടർ മുഹമ്മദ്​ കലീം, സീനിയർ മാനേജ്​​െമന്‍റ്​ അംഗങ്ങൾ എന്നിവർ ചേർന്ന്​ അംബാസഡറെ സ്വീകരിച്ചു.


വിവിധ തരത്തിലുള്ള ഇന്ത്യൻ ഭക്ഷ്യ വിഭവങ്ങൾ, കാർഷിക വിഭവങ്ങൾ, ഏറ്റവും പുതിയ ഫാഷൻ വസ്ത്രങ്ങൾ, വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും അണിയാവുന്ന വസ്ത്രങ്ങൾ എന്നിവയുടെ വിപുലമായ ശേഖരമാണ്​ ലുലു ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയിരിക്കുന്നത്​. വാണിജ്യം, രുചി (ഭക്ഷ്യ സുരക്ഷയും), സംസ്കാരം എന്നീ മൂന്ന്​ തലങ്ങളിലുള്ള ലുലുവി​െന്‍റ ഇന്ത്യൻ കാഴ്ചപ്പാടിനെ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതാണ്​ ഫെസ്റ്റിവൽ.


ഉദ്​ഘാടന ചടങ്ങിനോടനുബന്ധിച്ച്​ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള നൃത്തരൂപങ്ങൾ അവതരിപ്പിച്ചു. ലുലുവി​െന്‍റ എല്ലാ ഔട്ട്​ലെറ്റുകളിലും ഓൺലൈൻ പ്ലാറ്റ്​ഫോമിലും ആഗസ്റ്റ്​ 24 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ ഇന്ത്യയിൽനിന്നുള്ള വ്യത്യസ്തമായ രുചികൾ ആസ്വദിക്കാനുള്ള അവസരമുണ്ട്​.


ഉപഭോക്​താക്കൾക്കായി 'ഇന്ത്യ ഉത്സവ്​' അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന്​ മുഹമ്മദ്​ കലീം പറഞ്ഞു. ഇന്ത്യയും ബഹ്​റൈനും തമ്മിലുള്ള വാണിജ്യ ബന്ധം കുടുതൽ ശക്​തിപ്പെടുത്താൻ ലുലു ഗ്രൂപ്പ്​ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
Next Story