റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലുലുവിൽ ‘ഇന്ത്യ ഉത്സവ്’
text_fieldsറിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലുലുവിൽ നടന്ന ‘ഇന്ത്യ ഉത്സവി’ന്റെ ഉദ്ഘാടനവേളയിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ബി.സി.സി.ഐ വൈസ് പ്രസിഡന്റ് മുഹമ്മദ്
ഖുഹേജി, ബഹ്റൈൻ ഇന്ത്യ സൊസൈറ്റി ചെയർമാൻ അബ്ദുൽ റഹ്മാൻ ജുമുഅ എന്നിവർ
മനാമ: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലുലുവിൽ വർണാഭമായ ആഘോഷവുമായ ‘ഇന്ത്യ ഉത്സവ്’. പരിപാടി ബഹ്റൈൻ ദാനാമാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ബി.സി.സി.ഐ വൈസ് പ്രസിഡന്റ് മുഹമ്മദ് ഖുഹേജി, ബഹ്റൈൻ ഇന്ത്യ സൊസൈറ്റി ചെയർമാൻ അബ്ദുൽ റഹ്മാൻ ജുമുഅ എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സംസ്കാരത്തിലധിഷ്ഠിതമായ വസ്ത്രങ്ങളുടെ വിപണനം, വിവിധതരം ഭക്ഷണങ്ങൾ എന്നിവകൊണ്ട് സമൃദ്ധമാണ് ‘ഇന്ത്യ ഉത്സവ്’. ഫെബ്രുവരി മൂന്നുവരെ നീണ്ടുനിൽക്കുന്ന പ്രമോഷനൽ ആഘോഷത്തിൽ 24 മാന്ത്ര ഓർഗാനിക്, നേച്ചർലാൻഡ് ഓർഗാനിക്, ബികാജി തുടങ്ങി വിവിധ പ്രമുഖ ബ്രാൻഡുകളുടെ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് മികച്ച ഓഫറുകളാണ് ഇന്ത്യ ഉത്സവിലെ പ്രധാന ആകർഷണങ്ങൾ. ഭക്ഷ്യവസ്തുക്കളുടെ പ്രധാന വിതരണക്കാരായ ഇന്ത്യയുടെ ഇന്ത്യൻ ബസ്മതി, ധാന്യങ്ങൾ, അച്ചാർ, എണ്ണ, ചായ, പലഹാരങ്ങൾ എന്നിവയും റെഡി ടു ഈറ്റ് പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ ഒരു പുതിയ ശ്രേണിയും പ്രമോഷൻ ഓഫറിൽ ഉണ്ടായിരിക്കും.
കസ്റ്റാർഡ് ആപ്പിൾ, പഴം, പാളയംകോട, ഉരുളക്കിഴങ്ങ് തുടങ്ങി വിവിധതരം ഇന്ത്യൻ സ്ക്വാഷ് അടക്കം ഇന്ത്യൻ പഴങ്ങളും ലഭ്യമായിരിക്കും. ഹൈപ്പർമാർക്കറ്റിനുള്ളിൽ പ്രത്യേകം സജ്ജമാക്കിയ ‘ലിറ്റിൽ ഇന്ത്യ @ ലുലു’ എന്ന ഏരിയയിൽ ഇവയെല്ലാം ലഭ്യമായിരിക്കും.
ഇന്ത്യയിൽ നിർമിച്ച അടുക്കള ഉപകരണങ്ങളിലും പ്രമോഷണൽ ഡിസ്കൗണ്ട് ലഭ്യമാണ്. മുൻനിര ബ്രാൻഡുകളായ ‘ബട്ടർഫ്ലൈ’യും ‘മീനുമിക്സ്’ഉം വലിയ ഓഫറുകളാണ് നൽകുന്നത്.
കൂടാതെ ലൈവ് എഫ്.എം റേഡിയോയുമായി സഹകരിച്ച്, ലുലു ഹൈപ്പർമാർക്കറ്റ് പൊതുജനങ്ങൾക്കായി മത്സര പരിപാടികളും നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

