കാൻസർ ബാധിതരായ കുട്ടികൾക്ക് കൈത്താങ്ങായി ലുലു ഹൈപ്പർ മാർക്കറ്റിന്റെ ‘സ്മൈൽ ഡോക്കൻ’
text_fieldsലുലു ഹൈപ്പർമാർക്കറ്റിൽ സ്ഥാപിച്ച 'സ്മൈൽ ഡോക്കൻ'
സ്റ്റാൻഡ്
മനാമ: ബഹ്റൈനിലെ കാൻസർബാധിതരായ കുട്ടികൾക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നൽകുന്ന ഫ്യൂച്ചർ സൊസൈറ്റി ഫോർ യൂത്തിന്റെ ‘സ്മൈൽ’ പദ്ധതിയുടെ ഭാഗമായി ‘സ്മൈൽ ഡോക്കൻ’ സ്റ്റാൻഡ് സ്ഥാപിച്ച് ലുലു ഹൈപ്പർ മാർക്കറ്റ്. ദാന മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ഉദ്ഘാടനപരിപാടിയിൽ ലുലു ഗ്രൂപ് ബഹ്റൈൻ ഡയറക്ടർ ജൂസർ രൂപാവാല, ഫ്യൂച്ചർ സൊസൈറ്റി ഫോർ യൂത്ത് ചെയർമാൻ സബാഹ് അൽ സയാനി, ഇരുസ്ഥാപനങ്ങളുടെയും പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഉയർന്ന നിലവാരമുള്ളതും സൃഷ്ടിപരമായി രൂപകൽപന ചെയ്യതുമായ നിരവധി ഉൽപന്നങ്ങൾ ഈ പരിപാടി വഴി വിൽക്കുന്നു. ഇവ ഒരുകൂട്ടം ബഹ്റൈനി യുവാക്കളുമായി സഹകരിച്ച് നിർമിച്ചവയാണ്. ഇതുവഴി സ്ഥിരം വരുമാനസ്രോതസ്സ് ഉറപ്പാക്കുകയും അത് കാൻസർ ബാധിതരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും സഹായം നൽകാൻ വിനിയോഗിക്കുകയും ചെയ്യുന്നു.
ദാനാ മാളിലെ സ്റ്റാൻഡിനുപുറമെ, രാജ്യത്തുടനീളമുള്ള മറ്റ് ലുലു ഹൈപ്പർമാർക്കറ്റ് ശാഖകളിലും അനുബന്ധ മാളുകളിലും ഭാവിയിൽ "സ്മൈൽ ഡോക്കൻ" സ്റ്റാൻഡുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ട്. ജാഹെസ് ഡെലിവറി ആപ് വഴിയും ഉൽപന്നങ്ങൾ വാങ്ങാനുള്ള സൗകര്യം ഉപഭോക്താക്കൾക്ക് ലഭിക്കും. ഇത് സംരംഭത്തിന്റെ ലഭ്യത വർധിപ്പിക്കുകയും കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

