Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദീപാവലിക്കൊരുങ്ങി ലുലു ഹൈപ്പർ മാർക്കറ്റ്

text_fields
bookmark_border
ദീപാവലിക്കൊരുങ്ങി ലുലു ഹൈപ്പർ മാർക്കറ്റ്
cancel
camera_alt

ദാ​ന മാ​ൾ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ദീ​പാ​വ​ലി ആ​ഘോ​ഷം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മനാമ: ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ വരവേൽക്കാൻ ലുലു ഹൈപ്പർ മാർക്കറ്റ് ഒരുങ്ങി. ദീപാവലിക്ക് ഒഴിച്ചുകൂടാനാവാത്ത മധുരപലഹാരങ്ങളുടെ നീണ്ട നിരയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.ആഘോഷം കെങ്കേമമാക്കാൻ 80ലധികം തരത്തിലുള്ള മധുരപലഹാരങ്ങൾ ദാനാ മാളിൽ ഒരുക്കി. കോർപറേറ്റ് ഓർഡറുകൾ സ്വീകരിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തി. മനോഹരമായ സമ്മാനപ്പൊതികളാക്കി നൽകുന്ന മധുരപലഹാരങ്ങൾ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.

'ലുലു വാലി ദീവാലി'എന്ന പേരിൽ നടത്തുന്ന ദീപാവലി ആഘോഷം ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. മൺചെരാതിലുള്ള ദീപാവലി ദീപം തെളിച്ചാണ് അദ്ദേഹം ആഘോഷത്തിന് തുടക്കംകുറിച്ചത്. ലുലുവിന്റെ ഫാഷൻ വിഭാഗത്തിലെ ഡിസൈനർ സാരികൾ അണിഞ്ഞ വനിതകൾ അതിഥികളെ വരവേറ്റു.

തങ്ങളുടെ ഉപഭോക്താക്കളിൽ നിരവധി പേരുടെ പ്രധാന ആഘോഷമായ ദീപാവലിയിൽ പങ്കുചേരുന്നതിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു. ഫാഷൻ, മധുരം, ഭക്ഷണം, സമ്മാനങ്ങൾ തുടങ്ങി ദീപാവലിക്ക് വേണ്ടതെല്ലാം ലുലുവിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lulu Hypermarket is ready for Diwali
Next Story