Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഓണം ഗംഭീരമാക്കാൻ ലുലു...

ഓണം ഗംഭീരമാക്കാൻ ലുലു ഹൈപ്പർമാർക്കറ്റ് ഒരുങ്ങി

text_fields
bookmark_border
lulu hypermarket
cancel
camera_alt

ദാനമാൾ ലുലു ഹൈപ്പർമാർക്കറ്റിലെ ഓണക്കാഴ്ചകൾ

മനാമ: ഓണം കെങ്കേമമാക്കാൻ വിപുല തയാറെടുപ്പുകളുമായി ലുലു ഹൈപ്പർമാർക്കറ്റ്. ഓണവിഭവങ്ങൾ ഒരുക്കാൻ ആവശ്യമായ സകല സാധനങ്ങളും ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. പൊന്നോണം എന്ന പേരിലാണ് ഇത്തവണത്തെ ഓണാഘോഷത്തെ ലുലു വരവേൽക്കുന്നത്. കാബേജ്, മത്തൻ, ഏത്തക്കായ, ബീറ്റ്റൂട്ട്, വെള്ളരി, ചേന, ഇഞ്ചി, മുരിങ്ങക്കായ തുടങ്ങിയ ഒട്ടേറെ പച്ചക്കറികൾ സെപ്റ്റംബർ ഒമ്പതുവരെ വിലക്കുറവിൽ ലഭിക്കുന്നതാണ്.ഗൃഹോപകരണങ്ങൾക്കും പലചരക്ക് സാധനങ്ങൾക്കും സെപ്റ്റംബർ 10 വരെ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.


മൺചട്ടികൾക്ക് 25 ശതമാനം പ്രത്യേക ഡിസ്കൗണ്ടും ലുലുവിൽ ലഭിക്കും. പൂക്കളമിടാനുള്ള പൂക്കളടങ്ങിയ ബോക്സാണ് മറ്റൊരു സവിശേഷത. 1.490 ദിനാറാണ് ഒരു ബോക്സിന് വില. ഇതിനുപുറമേ, ഗാർമെന്‍റ്സ്, സാരി, ചുരിദാർ, ലേഡീസ് ബാഗുകൾ, പാദരക്ഷകൾ, കുട്ടികൾക്കാവശ്യമായ സാധനങ്ങൾ, സ്പോർട്സ് ഉപകരണങ്ങൾ, ആഭരണങ്ങൾ, കളിപ്പാട്ടങ്ങൾ, സൈക്കിൾ എന്നിവ വാങ്ങാൻ 10 ദിനാർ മുടക്കുമ്പോൾ അഞ്ച് ദിനാറിന്റെ ഷോപ്പിങ് വൗച്ചർ സമ്മാനമായി ലഭിക്കും.

സെപ്റ്റംബർ 10 വരെയാണ് ഓഫർ. ഇഷ്ടാനുസരണം തെരഞ്ഞെടുക്കാൻ ഓണക്കോടികളുടെ അതിവിപുല ശേഖരവും ലുലുവിൽ ഒരുക്കിയിട്ടുണ്ട്.


22 വിഭവങ്ങളടങ്ങിയ ഓണസദ്യയാണ് ലുലുവിലെ മറ്റൊരു പ്രധാന സവിശേഷത. ചോറ്, സാമ്പാർ, പരിപ്പ്, രസം, അവിയൽ, തോരൻ, കാളൻ, ഓലൻ, പച്ചടി, എരിശ്ശേരി, കൂട്ടുകറി, പാലടപ്പായസം, ഗോതമ്പ് പ്രഥമൻ തുടങ്ങിയവയെല്ലാം അടങ്ങിയ ഓണസദ്യക്ക് 2.200 ദിനാറാണ് വില. ഓണസദ്യ ആവശ്യമുള്ളവർക്ക് ബുധനാഴ്ച വരെ കസ്റ്റമർ സർവിസ് കൗണ്ടറുകളിൽ ബുക്ക് ചെയ്യാവുന്നതാണ്. തിരുവോണ ദിവസം ഉച്ചക്ക് 11 മുതൽ രണ്ടുവരെ ലുലു ഹൈപ്പർമാർക്കറ്റുകളിൽനിന്ന് ഓണസദ്യ വാങ്ങാം.എല്ലാ അർഥത്തിലും ബഹ്റൈനിലെ പ്രവാസി മലയാളികൾക്ക് മറക്കാനാവാത്ത ഓണവിരുന്നാണ് ലുലു സമ്മാനിക്കുന്നത്.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu Hypermarket
News Summary - Lulu Hypermarket is all set to make Onam grand
Next Story