ലുലു ഹൈപ്പർ മാർക്കറ്റ് നാലാമത് നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു
text_fieldsഹിദ്ദിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന നറുക്കെടുപ്പിൽനിന്ന്
മനാമ: ലുലു ഹൈപ്പർ മാർക്കറ്റ് നാലാമത് റാഫിൾ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. ഹിദ്ദിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന നറുക്കെടുപ്പിൽ 400 പേർക്ക് 25,000 ദീനാർ മൂല്യമുള്ള ലുലു ഷോപ്പിങ് ഗിഫ്റ്റ് കാർഡുകൾ സമ്മാനമായി ലഭിച്ചു.
150 പേർക്ക് 100 ദീനാറിെൻറയും 150 പേർക്ക് 50 ദീനാറിെൻറയും 100 പേർക്ക് 25 ദീനാറിെൻറയും ഷോപ്പിങ് കാർഡുകൾ ലഭിക്കും. വിജയികൾക്ക് ഹിദ്ദ് ലുലു ഹൈപ്പർ മാർക്കറ്റ് കസ്റ്റമർ സർവിസ് സെൻററിൽനിന്ന് സമ്മാനങ്ങൾ വാങ്ങാവുന്നതാണ്. ഇതുവരെ 1600 വിജയികൾക്ക് 1,00,000 ദീനാറിെൻറ ലുലു ഗിഫ്റ്റ് കാർഡുകാണ് സമ്മാനമായി ലഭിച്ചത്. ഷോപ്പ് ആൻഡ് വിൻ ഇ-റാഫിൾ പ്രമോഷൻ ഇൗ വർഷം അവസാനം വരെ തുടരും. ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഒാരോ അഞ്ച് ദീനാറിന് ഷോപ്പിങ് നടത്തുേമ്പാഴും നറുക്കെടുപ്പിൽ പെങ്കടുക്കുന്നതിനുള്ള അവസരം ലഭിക്കും. www.luluhypermarket.com/en-bh/winners എന്ന വെബ്സൈറ്റിൽ വിജയികളുടെ വിവരങ്ങൾ ലഭ്യമാണ്.

