ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ഇന്നു മു​ത​ൽ ഡി​സം​ബ​ർ ഏ​ഴു​വ​രെ ഫു​ഡ് ​​െഫ​സ്​​റ്റി​വ​ൽ

09:28 AM
20/11/2019

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ബു​ധ​നാ​ഴ്​​ച മു​ത​ൽ ഡി​സം​ബ​ർ ഏ​ഴു​വ​രെ ഫു​ഡ്​​െ​ഫ​സ്​​റ്റി​വ​ൽ ന​ട​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.അ​തി​ശ​യി​പ്പി​ക്കു​ന്ന വി​ല​ക്കു​റ​വു​ക​ളി​ൽ വി​വി​ധ ബ്രാ​ൻ​ഡു​ക​ളു​ടെ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ല​ഭി​ക്കു​ന്ന സു​വ​ർ​ണാ​വ​സ​ര​മാ​ണി​ത്.

ബ്ലാ​ക്ക്​ ഒ​ലി​വ്​ ബ​സു​മ​തി അ​രി​യു​ടെ 20 കി​ലോ​ഗ്രാം പാ​ക്ക​റ്റി​ന്​ 9.990 ദീ​നാ​ർ (ന​വം​ബ​ർ 26, 27, 28 ദി​ന​ങ്ങ​ളി​ൽ മാ​ത്രം), ക​റാ​മി ക്ലാ​സി​ക്​ xxL 20 കി​ലോ​ഗ്രാം ബ​സു​മ​തി ഇ​ന്ത്യ​ൻ അ​രി​യു​ടെ പാ​ക്ക​റ്റി​ന്​ 11.990 ദീ​നാ​ർ, മ​ഹ​ബ്ബ   ബ​സു​മ​തി  അ​രി​യു​ടെ 20 കി​ലോ​ഗ്രാം പാ​ക്ക​റ്റി​ന്​ 9.990 ദീ​നാ​ർ, പാ​ര​ച്യൂ​ട്ട്​ കോ​ക്ക​ന​ട്ട്​ ഒാ​യി​ൽ ര​ണ്ട്​ ലി​റ്റ​റി​ന്​ 2.990 ദീ​നാ​ർ (ന​വം​ബ​ർ 20 മു​ത​ൽ 27 വ​രെ), റി​യ​ൽ​മോം ജ്യൂ​സ്​ 500 മി​ല്ലി 0.790 ദീ​നാ​ർ, കാ​ഷ്യൂ​ന​ട്ട്​ ഒ​രു കി​ലോ​ഗ്രാ​മി​ന്​ 4.390 ദീ​നാ​ർ (ന​വം​ബ​ർ 21 മു​ത​ൽ 30 വ​രെ), യു.​എ​സ്​ ബ​ദാ​മി​ന് കി​ലോ​ഗ്രാ​മി​ന്​​ 3.790 ദീ​നാ​ർ എ​ന്നി​ങ്ങ​നെ വി​വി​ധ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ​ക്ക്​ വ​ലി​യ വി​ല​ക്കു​റ​വാ​ണ്​ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ലു​ലു 12ാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച്​ നി​സാ​ൻ പെ​ട്രോ​ൾ എ​സ്.​യു.​വി കാ​ർ റാ​ഫി​ൾ ഡ്രോ ​പ്ര​മോ​ഷ​ൻ ഡി​സം​ബ​ർ 21 വ​രെ  തു​ട​രും.

രാ​ജ്യ​ത്തെ എ​ട്ട് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലൂ​ടെ കു​റ​ഞ്ഞ​ത് അ​ഞ്ച് ബി.​ഡി​ക്ക് സാ​ധ​നം വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് റാ​ഫി​ൾ ഡ്രോ​യി​ൽ  പ​െ​ങ്ക​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, വ​സ്ത്രം, ഫൂ​ട്ട്​​​വെ​യ​ർ, ക​ളി​പ്പാ​ട്ടം, ഇ​ല​ക്ട്രോ​ണി​ക്സ്, മ​റ്റു സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ വാ​ങ്ങു​ന്ന​വ​ർ​ക്ക് ഇ​തി​ൽ പ​െ​ങ്ക​ടു​ക്കാം.

Loading...
COMMENTS