ഉത്​സവാന്തരീക്ഷത്തിൽ സാറിൽ ലുലു ഹൈപ്പർ മാർക്കറ്റ്​ ഉദ്​ഘാടനം ചെയ്​തു

11:08 AM
06/12/2018
ലുലു ഹൈപ്പർമാർക്കറ്റി​െൻറ ബഹ്​റൈനിലെ ഏഴാമത്തെ ഷോറൂം സാറിൽ ഉപപ്രധാനമന്ത്രി ​ൈ​ശഖ്​ ഖാലിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫ ഉദ്​ഘാടനം ചെയ്യുന്നു. ലുലു ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ എം.എ.യൂസഫലി സമീപം
മനാമ: ലുലു ഹൈപ്പർമാർക്കറ്റി​​െൻറ ബഹ്​റൈനിലെ ഏഴാമത്തെ ഷോറൂം ഇന്നലെ സാറിൽ ഉത്​സവാന്തരീക്ഷത്തിൽ  ഉപപ്രധാനമന്ത്രി ​ൈ​ശഖ്​ ഖാലിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫ ഉദ്​ഘാടനം ചെയ്​തു. ചടങ്ങിൽ ലുലു ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ എം.എ.യൂസഫലി, ക്രൗൺപ്രിൻസസ്​ കോർട്ട്​ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ ദയ്​ജി, ബഹ്​റൈനിലെ യു.എ.ഇ അംബാസഡർ ​ൈശഖ്​ സുൽത്താൻ ബിൻ ഹമദ്​ ബിൻ സയിദ്​ അന്നെ നഹ്​യാൻ, വ്യവസായ, വ്യാപാര, ടൂറിസം മന്ത്രി സയിദ്​ അൽ സയനി, തൊഴിൽ മന്ത്രി ജമീൽ ഹുമയ്​ദാൻ, ഗതാഗത, കമ്യൂണിക്കേഷൻ മന്ത്രി എഞ്ചിനീയർ കമാൽ അഹ്​മദ്​ ബിൻ മുഹമ്മദ്​ തുടങ്ങിയവർ പ​െങ്കടുത്തു. സാർ എഡ്രീയം മാളിലെ ഒരു ലക്ഷം സ്​ക്വയർഫിറ്റ്​ സ്ഥലത്ത്​ ഒറ്റ ​ഫ്ലോറിലാണ്​ പ​ുതിയ മാൾ. ബുദയ്യ, സാർ, ഹമല, ജനബിയ, ബാർബാർ, ജനൂസാൻ  തുടങ്ങിയ മേഖലകളിലെ ആളുകൾക്ക്​ ഇൗ സ്ഥാപനം ഗുണകരമാകുമെന്നാണ്​ കരുതപ്പെടുന്നത്​. 
 
Loading...
COMMENTS