ലുലു ഹൈപ്പർ മാർക്കറ്റ് ആദ്യ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു
text_fieldsലുലു ഹൈപ്പർ മാർക്കറ്റ് പ്രഖ്യാപിച്ച ലിവ് ഫോർ ഫ്രീ പ്രമോഷൻ കാമ്പയിനിന്റെ ആദ്യ നറുക്കെടുപ്പ്
മനാമ: റമദാനോടനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റ് പ്രഖ്യാപിച്ച ലിവ് ഫോർ ഫ്രീ പ്രമോഷൻ കാമ്പയിന്റെ ആദ്യവിജയികളെ പ്രഖ്യാപിച്ചു. അഞ്ചുദീനാർ മുതൽ പർച്ചേസ് ചെയ്യുന്നവർക്കാണ് സമ്മാന പദ്ധതി. ഇവരിൽനിന്ന് നറുക്കിട്ട് 1.5 ലക്ഷം ദീനാറിന്റെ സമ്മാനങ്ങളാണ് ആകെ നൽകുന്നത്.
ഓരോ ആഴ്ചയിലും നറുക്കിട്ട് പത്തുപേർക്ക് 1500 ദീനാറിന്റെ മൂല്യമുള്ള വൗച്ചറുകളാണ് നൽകുന്നത്. ദാനാമാളിൽ നടന്ന ആദ്യ നറുക്കെടുപ്പിൽ ഇൻസമാം, മുഅത്ത് അൽസഖ, ഹുസൈൻ അബ്ദുല്ല, സുമയ ഹുസൈൻ, ഇസ്മായിൽ ചെറിയ, സെബാസ്റ്റ്യൻ എഡ്വേർഡ്, അദ്നാൻ അൽകാമിൽ, സുനൽ നാഥ്, സഫിയ അഹ്ദുൽ, ബിബു ചാക്കോ എന്നിവർ വിജയികളായി. വിജയികളെപ്പറ്റിയുള്ള വിശദാംശങ്ങൾ ലുലു മാളുകളിലും വെബ്സൈറ്റിലും ലഭിക്കും. അടുത്ത നറുക്കെടുപ്പ് 29ന് റിഫ ഹൈപ്പർ മാർക്കറ്റിൽ നടക്കും.

