ലുലു ഹൈപ്പർ മാർക്കറ്റ് അഞ്ചാമത് നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു
text_fieldsഗലേറിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന നറുക്കെടുപ്പിൽനിന്ന്
മനാമ: ലുലു ഹൈപ്പർ മാർക്കറ്റ് അഞ്ചാമത് റാഫിൾ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. ഗലേറിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന നറുക്കെടുപ്പിൽ 400 പേർക്ക് 25000 ദിനാർ മൂല്യമുള്ള ലുലു ഷോപ്പിങ് ഗിഫ്റ്റ് കാർഡുകൾ സമ്മാനമായി ലഭിച്ചു.
150 പേർക്ക് 100 ദിനാറിെൻറയും 150 പേർക്ക് 50 ദിനാറിെൻറയും 100 പേർക്ക് 25 ദിനാറിെൻറയും ഷോപ്പിങ് കാർഡുകൾ ലഭിക്കും. വിജയികൾക്ക് ഗലേറിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് കസ്റ്റമർ സർവിസ് സെൻററിൽനിന്ന് സമ്മാനങ്ങൾ വാങ്ങാം. ഇതുവരെ 2000 വിജയികൾക്ക് 125000 ദിനാറിെൻറ ലുലു ഗിഫ്റ്റ് കാർഡുകളാണ് സമ്മാനമായി ലഭിച്ചത്. ഷോപ് ആൻഡ് വിൻ ഇ-റാഫിൾ പ്രമോഷൻ ഇൗ വർഷം അവസാനം വരെ തുടരും. ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഒാരോ അഞ്ച് ദിനാറിന് ഷോപ്പിങ് നടത്തുേമ്പാഴും നറുക്കെടുപ്പിൽ പെങ്കടുക്കാൻ അവസരം ലഭിക്കും. www.luluhypermarket.com/en-bh/winners എന്ന വെബ്സൈറ്റിൽ വിജയികളുടെ വിവരങ്ങൾ ലഭിക്കും.

