ശ്രീലങ്കൻ ഭക്ഷ്യ, സാംസ്ക്കാരിക മേളക്ക് ലുലുവിൽ വർണ്ണപ്പകിട്ടാർന്ന തുടക്കം
text_fieldsമനാമ: ആഗോളതലത്തിൽ പ്രശസ്തമാണ് ശ്രീലങ്കൻ രുചിയും ഒപ്പം ആ നാടിെൻറ കലയും. ഇൗ രണ്ട് ആകർഷണീയ ഘടകങ്ങളെയും കൂട്ടിയിണക്കിക്കൊണ്ട് ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച മേളക്ക് തുടക്കമായി. ജുഫൈർ ലുലു മാളിൽ മേളയുടെ ഉദ്ഘാടനം ബഹ്റൈൻ മുൻ മന്ത്രിയും ബിൻ ജുമ ഹോൾഡിങ് കമ്പനി ചെയർമാനുമായ അബ്ദുല്ല ജുമ നിർവഹിച്ചു. ചടങ്ങിൽ ബഹ്റൈനിലെ ശ്രീലങ്കൻ അംബാസഡർ ഡോ.എ.സാജ് യു.മെൻദെസ്, ഇന്ത്യൻ അംബാസഡർ അലോക്കുമാർ സിൻഹ, യു.കെ, ഫിലിപ്പീൻസ് അംബാസഡർമാർ, വ്യവസായ, വ്യാപാര, ടൂറിസം മന്ത്രാലയത്തിലെ അസി.അണ്ടർ സെക്രട്ടറി ഹമദ് യൂസഫ് റഹ്മ, ആഫ്രോ^ഏഷ്യൻ കാര്യ ഡയറക്ടർ മുന അബ്ബാസ് മഹ്മൂദ് തുടങ്ങിയവർ സംബന്ധിച്ചു. ത്രിദ്വിന മേള ഡിസംബർ ഒന്നുവരെ തുടരും. ശ്രീലങ്കൻ എംബസിയുടെ പിന്തുണയോടെയാണ് ഇൗ മേള സംഘടിപ്പിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ ജൂസർ രൂപവാല പറഞ്ഞു. ഉദ്ഘാടനത്തിനുശേഷം വിശിഷ്ടാതിഥികൾ ലുലു മാളിൽ ശ്രീലങ്കൻ ഭക്ഷ്യ, സാംസ്ക്കാരിക മേള നടക്കുന്ന സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
